Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരീക്ഷാഭവന്‍...

പരീക്ഷാഭവന്‍ കെട്ടിടോദ്ഘാടനവും ബിരുദ സര്‍ട്ടിഫിക്കറ്റ്​ വിതരണവും 13ന്​

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവൻ ബഹുനില കെട്ടിടത്തി​െൻറ ഉദ്ഘാടനം ഇൗ മാസം 13ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. 2018ല്‍ ബിരുദം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച എല്ലാ വിദ്യാർഥികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനവും നടക്കും. 14ന് കോളജുകളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. സര്‍വകലാശാല സുവർണ ജൂബിലി വര്‍ഷമായതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ. വി.വി. ജോർജുകുട്ടി പറഞ്ഞു. പരീക്ഷാഭവ​െൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ സ്ഥലപരിമിതി കാരണം വീര്‍പ്പുമുട്ടുന്ന സര്‍വകലാശാലക്ക് വലിയ ആശ്വാസമാകുമെന്ന് പരീക്ഷ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. സി.എൽ. ജോഷി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story