Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2018 5:47 AM GMT Updated On
date_range 8 Aug 2018 5:47 AM GMTഓണം-ബക്രീദ് ആഘോഷം
text_fieldsbookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ ഓണം-ബക്രീദ് ആഘോഷങ്ങൾ ഇൗ മാസം18 മുതൽ ആരംഭിക്കാൻ കുടുംബശ്രീ ഭാരവാഹികളുടെ മേഖലതല യോഗ തീരുമാനം. 18ന് കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ കായികമത്സരങ്ങൾ നടക്കും. ഓണം-ബക്രീദ് ചന്ത 19 മുതൽ 21 വരെ ഗോതമ്പ്റോഡിൽ നടക്കും. ഓണം-ബക്രീദ് ആഘോഷം ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പൂക്കളമത്സരം, മതസൗഹാർദ സന്ദേശം നല്കുന്ന പ്ലോട്ട്, ഘോഷയാത്ര എന്നിവ നടക്കും. മേഖല യോഗങ്ങൾ പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, ചെയര്മാന് വി.എ. സണ്ണി എന്നിവർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡൻറ് സി.എസ്. സുജാത, വൈസ് പ്രസിഡൻറ് റുബീന കണ്ണാംപറമ്പ്, ചെയർപേഴ്സൻ ആമിന പാറക്കല്‍, ചെയര്മാന് കെ.പി. ചന്ദ്രന്, പി.കെ. രമണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story