Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടുകളിൽ തെങ്ങിൻതൈ നടൽ ...

വീടുകളിൽ തെങ്ങിൻതൈ നടൽ പദ്ധതി

text_fields
bookmark_border
മുക്കം: നഗരസഭയിലെ മുഴുവൻ വീടുകളിലും അത്യുൽപാദനശേഷിയുള്ള തെങ്ങിൻതൈകൾ നടുന്നതിന് മുക്കം നഗരസഭയുടെ പ്രത്യേക പദ്ധതി. നാലാം വർഷം കായ്ക്കുന്ന മലയൻ ഡാർഫ്, പൊള്ളാച്ചിക്കുള്ളൻ എന്നീ ഇനങ്ങളുടെ ഏഴുമാസം പ്രായമായ തൈകളാണ് നൽകുക. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളാണ് തൈകൾ നടുക. ആദ്യ ഘട്ടമായി 2748 വീടുകളിലേക്കുള്ള തെങ്ങിൻതൈ വിതരണത്തിന് തയാറായി. കൊടിയത്തൂർ സർവിസ് സഹകരണ ബാങ്കിന് കീഴിലെ ഗ്രീൻലാൻഡ് കാർഷിക സേവനകേന്ദ്രത്തിലാണ് തൈകൾ ഉൽപാദിപ്പിച്ചത്. 200 രൂപ വിലയുള്ള തൈ 50 രൂപക്ക് നൽകും. പദ്ധതി നഗരസഭതല ഉദ്ഘാടനം തോട്ടത്തിൻ കടവിൽ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ നിർവഹിച്ചു. മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.ബി. സാലി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ്കുമാർ, കൗൺസിലർ പി.ടി. ബാബു, ഇ.കെ. രാജൻ, കൃഷി അസിസ്റ്റൻറ് നളിനി, ഗോപി തേനങ്ങൽ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ സംസാരിച്ചു. നിവേദനം നൽകി ഈങ്ങാപ്പുഴ: ചുരം അനുബന്ധ ബദൽ ബൈപാസി​െൻറ ഭാഗമായ ഏഴാം വളവ് വെസ്റ്റ് കൈതപ്പൊയിൽ റോഡിന് പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുകൊടുക്കുമെന്നുള്ള വാഗ്ദാന പ്രചാരണം തെറ്റാണെന്നും ഇരുനൂറിൽപരം സ്ഥലവാസികൾക്ക് ഭൂമിയും വീടും കടകളും നഷ്ടമാവുന്ന നിർദേശം അംഗീകരിക്കാനാവില്ലെന്നും ജനസേവസമിതി ജില്ല കലക്ടർക്ക് നിവേദനം സമർപ്പിച്ചു. ജനസേവസമിതി നേതാക്കളായ പി.കെ. മുഹമ്മദലി, സി.പി. അബ്ദുൽ ഖാദർ മാസ്റ്റർ, സി.എ. ലിസി, എൻ.വി. വത്സ, എ.പി. ശിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. photo MKMUC 5 വിതരണത്തിന് തയാറായ മലയൻ ഡാർഫ്, പൊള്ളാച്ചിക്കുള്ളൻ തെങ്ങിൻതൈകൾ
Show Full Article
TAGS:LOCAL NEWS 
Next Story