Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡിലെ കു​ഴിയിൽ പോത്ത്...

റോഡിലെ കു​ഴിയിൽ പോത്ത് വീണു

text_fields
bookmark_border
ഈങ്ങാപ്പുഴ: കുപ്പായക്കോട് പാലത്തിനോട് ചേർന്ന് റോഡിലെ കുഴിയിൽ പോത്ത് വീണു. മണിക്കൂറുകൾ നീണ്ട ശ്രമത്തിൽ നാട്ടുകാർ പോത്തിനെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മുക്കത്തു നിന്നും ഫയർഫോഴ്‌സ് എത്തിയെങ്കിലും അതിനു മുമ്പ് നാട്ടുകാർ പോത്തിനെ പുറത്ത് എത്തിച്ചിരുന്നു. അപകടാവസ്ഥയിലായ പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാണ്. വർഷങ്ങൾ പഴക്കമുള്ള പാലത്തി​െൻറ അടിഭാഗത്തെ കോൺക്രീറ്റ് പൊളിഞ്ഞ നിലയിലാണ്. അനുശോചന യോഗം സംഘടിപ്പിച്ചു ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന യു.കെ. ഉണ്ണിമോയി സാഹിബി​െൻറ നിര്യാണത്തിൽ ഓമശ്ശേരി ടൗൺ (ഏഴാം വാർഡ് ) മുസ്ലിം ലീഗ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടി ഹാജി, പി.പി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡൻറ് കെ.കെ. അബ്ദുല്ലകുട്ടി, വൈസ് പ്രസിഡൻറ് പി.വി. സാദിഖ്, കെ.പി. അയമ്മദ് കുട്ടി മാസ്റ്റ്ർ, ഒ.പി. അബ്ദുസ്സലാംമൗലവി, ഗ്രാമ പഞ്ചായത്ത് മെംബർമാരായ കെ.കെ. രാധാകൃഷ്ണൻ, ഇ.ജെ. മനു, കെ.പി. കുഞ്ഞമ്മദ്, ഭാസ്കരൻ മാസ്റ്റർ, ടി. അബ്ദുറസാഖ് മാസ്റ്റർ, ഇ.കെ. സാജിദ്, ഒ.കെ. സദാനന്ദൻ, എ.കെ. അബ്ദുല്ല, ഒ.കെ. നാരായണൻ, എം.കെ. ഹുസ്സൈൻ, കെ.സി. അബ്ദുറഹിമാൻ, എം.കെ. ഷമീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story