Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോട്ടിവേഷൻ ക്ലാസ്

മോട്ടിവേഷൻ ക്ലാസ്

text_fields
bookmark_border
എകരൂല്‍: കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. എജുകെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതി ജില്ല കോഓഡിനേറ്റർ യു.കെ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 18, 19 തീയതികളിൽ സ്കൂളിൽ സംഘടിപ്പിക്കുന്ന പഠന ക്യാമ്പ്‌ 'നിറവ് 2019'​െൻറ മുന്നോടിയായാണ് ക്ലാസ് സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് ടി.കെ. സുജാത, കെ. രമേശൻ, ശ്രീനി എകരൂൽ, ജെസി സുബാബു, എം.കെ. ലിംന, കെ. ഷൈനി, സി.പി. ശ്രീജ, എജുകെയർ കോ ഓഡിനേറ്റർ പി. വഹീദ എന്നിവർ സംസാരിച്ചു. ഹിരോഷിമ ദിനാചരണം ഉള്ള്യേരി: കന്നൂര്‍ ഗവ. യു.പി സ്കൂളില്‍ ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ റാലിയും ശാന്തി സംഗമവും നടത്തി. പി.ടി.എ പ്രസിഡൻറ് സന്തോഷ്‌ പുതുക്കുടി ഉദ്ഘാടനം ചെയ്തു. കെ. ഗീത അധ്യക്ഷത വഹിച്ചു. എം. രമേശൻ, പി. ഹാഷിഫ്, കെ.വി. ബബിത, ടി. നഫീസ, ഗണേശന്‍ കക്കഞ്ചേരി, ഇ.കെ. സജീവൻ, പി. സരിത എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story