Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 5:38 AM GMT Updated On
date_range 7 Aug 2018 5:38 AM GMTആർ.എ.കെ സെലക്ട് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: പ്രമുഖ ടൈൽസ് നിർമാതാക്കളായ ആർ.എ.കെ സെറാമിക്സ് സെലക്ട് സ്റ്റുഡിയോ ഷോറൂം കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. പുതിയറ സെൻട്രൽ ആർക്കേഡിൽ ജുൽഫാർ ടൈൽസ് ആൻഡ് സാനിറ്ററി ഷോറൂമിലാണ് ആർ.എ.കെ സെറാമിക്സ് ഉൽപന്നങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയിൽ ഇതാദ്യമായാണ് ആർ.എ.കെയുടേത് മാത്രമായി ഒരു സെലക്ട് സ്റ്റുഡിയോ പ്രവർത്തനമാരംഭിക്കുന്നത്. കേരളത്തിലെ 38ാമത് ഷോറൂമാണിതെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെലക്ട് സ്റ്റുഡിയോ ഉദ്ഘാടനം ആർ.എ.കെ സെറാമികിസ് ടൈൽസ് ജനറൽ മാനേജർ ചെറിയാൻ എം. തരകൻ നിർവഹിച്ചു. 20 വർഷമായി ടെൽസ്, സാനിറ്ററിവെയർ, ബാത്ത് റൂം ഫിറ്റിങ്സ് എന്നിവയുടെ വിപണന രംഗത്ത് പ്രവർത്തിക്കുന്നതാണ് ജുൽഫാർ. ചെറിയാൻ എം. തരകൻ, ആർ.എ.കെ എ.ജി.എം രാകേഷ് ബി കൃഷ്ണൻ ജൽഫാർ ചെയർമാൻ പി.സി. ആസിഫ്, എം.ഡി പി.പി. ഹാഫിസ് റഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story