Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.ഡി.പി.ഐ പ്രചാരണ...

എസ്.ഡി.പി.ഐ പ്രചാരണ ജാഥ

text_fields
bookmark_border
കൊടുവള്ളി: എസ്.ഡി.പി.െഎ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജൻ രാഷ്ട്രീയത്തെ തകർക്കാനാവില്ല എന്ന പ്രചാരണ കാമ്പയിനി​െൻറ ഭാഗമായി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ മണ്ഡലം പ്രസിഡൻറ് പി.ടി. അഹമ്മദ് എളേറ്റിൽ വട്ടോളിയിൽ ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കരുവൻപൊയിൽ, കെ.എം. അബൂബക്കർ എന്നിവർ സംസാരിച്ചു. സമാപന യോഗം ജില്ല സെക്രട്ടറി ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണയോഗങ്ങളിൽ സിദ്ദീഖ് കരുവൻപൊയിൽ, സിറാജ് തച്ചംപൊയിൽ, വി.എം. മുനീർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാൻറ് ഉയർത്തണം കൊടുവള്ളി: യു.ഡി.എഫ് സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പട്ടികവിഭാഗങ്ങളുടെ ഭവനപദ്ധതിക്കുള്ള ഗ്രാൻറ് അഞ്ചു ലക്ഷം രൂപയായി ഉയർത്തണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സി.വി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വേലായുധൻ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. പി.പി. സാമിക്കുട്ടി, പവിത്രൻ, ഗിരീഷ്, ആർ.സി. കൃഷ്ണൻ, ബാബു, ചാത്തുക്കുട്ടി, യു.കെ. വേലായുധൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story