Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 5:35 AM GMT Updated On
date_range 7 Aug 2018 5:35 AM GMTകൺവെൻഷൻ
text_fieldsbookmark_border
മുക്കം: 'അക്രമ രാഷ്ട്രീയത്തോട് വിസമ്മതിക്കുക, നവ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തുക' എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ശംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. അക്രമ രാഷ്ട്രീയത്തിനു ബദലായി സർഗാത്മക കാമ്പസുകൾ ഉണ്ടാവണമെന്നും നീതിയിലധിഷ്ഠിതമായ സാമൂഹിക ക്രമം പുലരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് നഹീം ഗഫൂർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സമിതി അംഗം റഹീം ചേന്ദമംഗലൂർ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി എന്നിവർ സംസാരിച്ചു. ദിൽ ഖുസ്, ഹുസ്ന എന്നിവർക്ക് മെംബർഷിപ് വിതരണം നടത്തി. സ്വാഗത സംഘം കൺവീനർ യൂനുസ് പാലത്ത് സ്വാഗതവും ശാഹിൽ മുണ്ടുപാറ നന്ദിയും പറഞ്ഞു. ഹാശിം ചേന്ദമംഗലൂർ, തസ്നീം കൊടിയത്തൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story