Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓവുചാൽ സംവിധാനം...

ഓവുചാൽ സംവിധാനം താളംതെറ്റി; മഴ പെയ്താൽ പന്നിക്കോട് അങ്ങാടിയിൽ വെള്ളക്കെട്ട്​

text_fields
bookmark_border
മുക്കം: ഓവുചാൽ സംവിധാനം താളംതെറ്റിയതിനെ തുടർന്ന് അരീക്കോട്-കോഴിക്കോട് റോഡിലെ പന്നിക്കോട് അങ്ങാടിയിലെ വെള്ളക്കെട്ടിൽ ജനം വലയുന്നു. മഴ പെയ്താൽ കാൽനടയാത്ര പോലും ദുസ്സഹമാണ്. സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാരും നിരവധി വാഹനങ്ങളും പതിവായി കടന്നുപോവുന്ന അങ്ങാടിയിലാണ് ഈ ദുരവസ്ഥ. റോഡ് നിർമാണത്തിലെ അപാകതയും എതിർവശത്ത് ഓട നിർമിച്ചതുമാണ് വെള്ളക്കെട്ടിന് കാരണം. കനത്ത മഴയിൽ മുകൾഭാഗത്തുനിന്ന് മണ്ണും ചരലും ഒലിച്ചിറങ്ങിയത് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നതിനും കാരണമാവുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടാൽ ഈ ഭാഗത്തെ കടകളിൽ ആളുകൾക്ക് കയറുന്നതിനും പ്രയാസമാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂനിറ്റ് കമ്മിറ്റി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story