Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 5:32 AM GMT Updated On
date_range 7 Aug 2018 5:32 AM GMTസൗഹൃദ ദിനത്തിൽ പൂർവ വിദ്യാർഥികൾ ഒത്തുചേർന്നു
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളി ഗവ. ഹൈസ്കൂളിലെ 1991-92 എസ്.എസ്.എൽ.സി വിദ്യാർഥികൾ സൗഹൃദ ദിനത്തിൽ ഒത്തുചേർന്നു. പൂർവ വിദ്യാർഥികളും അവരുടെ കുടുംബവും അധ്യാപകരുമാണ് 26 വർഷങ്ങൾക്കുശേഷം ഒത്തുചേർന്നത്. സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന മെമ്മറീസ് 92 എന്ന വാട്സ്ആപ് കൂട്ടായ്മയാണ് സംഗമത്തിനുവേദി ഒരുക്കിയത്. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഫൈസൽ കാരാട്ട് അധ്യക്ഷത വഹിച്ചു. അധ്യാപകരെയും മാധ്യമ പ്രവർത്തകൻ ബൈജു കൊടുവള്ളിയെയും പൊന്നാട അണിയിച്ചു ആദരിച്ചു. അധ്യാപകരായ സൈനബ, മൂസ, നാസർ, പൊന്നമ്മ, അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ, എം.ടി. ശരീഫ്, കെ.കെ. ശരീഫ്, പി.ടി. ശബീർ, മുഹമ്മദ് റഹൂഫ്, ഹാജറ, റംല തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എ.പി. മുനീർ സ്വാഗതവും ഷെമീന നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും മാജിക് ഷോയും നടന്നു. ഡി.വൈ.എഫ്.ഐ പ്രചാരണ ജാഥ കൊടുവള്ളി: 'ഇന്ത്യ അപകടത്തിൽ, പൊരുതാം നമുക്കൊന്നായി' എന്ന പ്രമേയത്തിൽ ആഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ സംഗമത്തിെൻറ ഭാഗമായി ഡി.വൈ.എഫ്.ഐ എളേറ്റിൽ, കിഴക്കോത്ത് മേഖല കമ്മിറ്റികൾ പ്രചാരണ ജാഥകൾ നടത്തി. കിഴക്കോത്ത് മേഖല ജാഥ സി.പി.എം ഏരിയ കമ്മിറ്റി അംഗം എൻ.കെ. സുരേഷ് ജാഥ ക്യാപ്റ്റൻ ടി. റബിന് പതാക കൈമാറി ഉദ്ഘാടനം ചൈയ്തു. എളേറ്റിൽ മേഖല ജാഥ സി.പി.എം കിഴക്കോത്ത് ലോക്കൽ കമ്മിറ്റി അംഗം വി.പി. സുൽഫിക്കർ ജാഥാ ക്യാപ്റ്റൻ ദിജേഷ് വലിയപറമ്പിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അബിൻ കൃഷ്ണ, വിപിൻ ദേവ് എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗത്തിൽ താമരശ്ശേരി ബ്ലോക്ക് ഡി.വൈ.എഫ്.ഐ സെക്രട്ടറി ടി. മെഹറൂഫ്, പി. ശ്രീധരൻ, ശിജില സുജീഷ്, പി.ടി. സ്വാതി, സനൽജിത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story