Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരിയില്‍ ഖാദി...

താമരശ്ശേരിയില്‍ ഖാദി മേള ആരംഭിച്ചു

text_fields
bookmark_border
താമരശ്ശേരി: ഓണം-ബക്രീദിനോടനുബന്ധിച്ച് താമരശ്ശേരിയില്‍ ആരംഭിച്ച ഖാദിമേള എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മുഹമ്മദ്, കെ. സരസ്വതി തുടങ്ങിയവര്‍ പെങ്കടുത്തു. ഖാദി ഉൽപന്നങ്ങള്‍ക്ക് 30 ശതമാനം കിഴിവും പ്രത്യേക സമ്മാനങ്ങളുമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മോട്ടിവേഷന്‍ ക്ലാസ് താമരശ്ശേരി: ശിവപുരം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. എജുകെയര്‍ ജില്ല കോഓഡിനേറ്റര്‍ യു.കെ. അബ്ദുല്‍ നാസര്‍ നേതൃത്വം നല്‍കി. പ്രധാനാധ്യാപിക ടി.കെ. സുജാത, കെ. രമേശന്‍, ശ്രീനി എകരൂല്‍, ജെസ്സി, എം.കെ. ലിംന, കെ. ഷൈനി, സി.പി. ശ്രീജ, വഹീദ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story