Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 5:47 AM GMT Updated On
date_range 2018-08-04T11:17:54+05:30ഈ മണ്ണില്‍ നാടകത്തിന് മരണമില്ലെന്ന്..
text_fields- സംസ്ഥാന പ്രഫഷനല്‍ നാടകമത്സരത്തില്‍ മനോജ് നാരായണനെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടുന്നത് ഏഴാം തവണയാണ് വടകര: കാലമെന്തൊക്കെ പുതുമകള്‍ കൊണ്ടുവന്നാലും ഈ മണ്ണില്‍ നാടകത്തിന് മരണമില്ലെന്ന് പറയാന്‍ മനോജ് നാരായണന് ചിന്തിക്കേണ്ടിവന്നില്ല. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന പ്രഫഷനല്‍ നാടകമത്സരത്തില്‍ കെ.പി.എ.സിയുടെ 'ഈഡിപ്പസ്' എന്ന നാടകത്തിലൂടെ ഇത്തവണ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട മനോജ് 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. ഏഴാം തവണയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടുന്നത്. വടകര വില്യാപ്പള്ളി തുണ്ടിമഠത്തില്‍ പരേതനായ നാരായണന് നായര്‍-രാധ ദമ്പതികളുടെ മകന് ജീവിതം തന്നെ നാടകമാണ്. ഈ രീതിയില്‍ നാടകവുമായി ഇഴുകിച്ചേര്‍ന്ന ജീവിതം പുതിയ കാലത്ത് അപൂര്‍വമാണ്. നാടകത്തിെൻറ അരങ്ങിലും അണിയറിലും ഒരേപോലെ മനോജ് തെൻറ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഇത്തവണ മികച്ച ദീപസംവിധാനത്തിനുള്ള അവാര്‍ഡും മനോജ് നേടി. നാടകത്തിെൻറ പഴയ പ്രതാപം തിരിച്ചുവരുന്ന അനുഭവങ്ങളാണുള്ളതെന്ന് മനോജ് പറഞ്ഞു. നാടകത്തിെൻറ എല്ലാവശങ്ങളെയും കൃത്യമായി വിലയിരുത്താൻ ശേഷിയുള്ള പ്രേക്ഷകരാണിന്നുള്ളത്. അതുകൊണ്ട്, നിലവാരം കുറയുമ്പോള്‍ വിമര്‍ശനം രൂക്ഷമാകും. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എങ്ങും നാടകോത്സവം നടക്കുകയാണ്. സംസ്ഥാനത്ത് നൂറിലേറെ നാടകോത്സവം വര്‍ഷത്തില്‍ നടക്കുന്നുണ്ട്. പുതിയ തലമുറ നാടകത്തെ ഏറെ സ്നേഹിക്കുന്നു. ഈഡിപ്പസ് പഴയ ധാരണകളെ പൊളിച്ചെഴുതുന്ന നാടകമാണ്. വിധിയെന്നും മറ്റുമുള്ള ധാരണകളെ തിരുത്തി ആകസ്മികതകളാണ് ഈഡിപ്പസിെൻറ ജീവിതത്തെ തീക്ഷ്ണമാക്കുന്നതെന്ന് നാടകം ബോധ്യപ്പെടുത്തും. വര്‍ഷത്തില്‍ ആറോളം പ്രഫഷനല്‍ നാടകം ചെയ്യുന്നുണ്ട്. ഇതിനുപുറമെയാണ് കുട്ടികള്‍ക്കായുള്ള നാടക പ്രവര്‍ത്തനങ്ങളെന്നും മനോജ് പറഞ്ഞു. കലാകേന്ദ്രമായ നാറോത്ത് പറമ്പിനടുത്തുള്ള വീട്ടിലാണ് മനോജ് ജനിച്ചത്. കാര്‍ത്തികപള്ളി നമ്പര്‍വണ്‍ യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകനായ ആര്‍ടിസ്റ്റ് രാംദാസാണ് മനോജിനെ അരങ്ങിലെത്തിച്ചത്. `````````````അനൂപ് അനന്തന്--------
Next Story