Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്​ഥാന സമ്പൂർണ ഭവന...

സംസ്​ഥാന സമ്പൂർണ ഭവന നിർമാണ പദ്ധതി: കൊടുവള്ളി നഗരസഭ ഒന്നാമത്

text_fields
bookmark_border
കൊടുവള്ളി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) വീട് നിർമാണ പദ്ധതിപ്രകാരം നടപ്പാക്കുന്ന സമ്പൂർണ ഭവനനിർമാണ പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകൾ നൽകി കൊടുവള്ളി നഗരസഭ സംസ്ഥാനത്ത് മുന്നിലെത്തി. നാലുലക്ഷം വീതമാണ് പദ്ധതി വഴി ഗുണഭോക്താക്കൾക്ക് നൽകിയത്. പദ്ധതിയിൽ നഗരസഭയിൽ 565 പേർക്കാണ് വീടുകൾ അനുവദിച്ചത്. ഇവയുടെ നിർമാണം പൂർത്തീകരണ ഘട്ടത്തിലാണുള്ളത്. ഇതിനു പുറമെ ക്രെഡിറ്റ് ലിങ്ക് സബ്സിഡി (സി എൽ.എസ്.എസ്) വഴി 455 പേർക്കും വീടുവെക്കാൻ സഹായം ലഭ്യമാക്കിയിട്ടുണ്ട്. പി.എം.എ.വൈ പദ്ധതി വഴി 500ന് മുകളിൽ വീട് നിർമിക്കുന്ന നഗരസഭകളിലാണ് കൊടുവള്ളി നഗരസഭയും ഒന്നാമതെത്തി നേട്ടം കൈവരിച്ചത്. അപേക്ഷകരായി ബാക്കിയുള്ളവരുടെ വീടുകളുടെ നിർമാണം ഉടൻ ആരംഭിച്ച് മാർച്ച് അവസാനത്തോടെ പൂർത്തികരിക്കാനാകുമെന്ന് നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിലും, ഡെപ്യൂട്ടി ചെയർമാൻ എ.പി. മജിദും പറഞ്ഞു. ഈ മാസാവസാനം പണി പൂർത്തീകരിച്ച 111 വീടുകളുടെ താക്കോൽദാനം വിപുലമായ പരിപാടികളോടെ നടത്താനാണ് നഗരസഭയുടെ തീരുമാനം. അഞ്ച് ഘട്ടങ്ങളിലായാണ് വീട് നിർമാണം നടക്കുന്നത്. ചിട്ടയായും, ആസൂത്രിതമായും വീടി​െൻറ നിർമാണപ്രവർത്തനങ്ങൾ ജിയോ ടാഗിങ് ആപ്ലിക്കേഷൻ വഴി കേന്ദ്ര നിർദേശങ്ങൾ പാലിച്ച് ഡോക്യൂമ​െൻറ് ചെയ്യണം. ഇതിനായി നഗരസഭ രണ്ടുപേരെയാണ് നിയമിച്ചിരിക്കുന്നത്. ഇങ്ങനെ ചിട്ടയായുള്ള പ്രവർത്തനഫലമായി ദേശീയ തലത്തിൽ 15ാം സ്ഥാനത്ത് എത്താൻ കൊടുവള്ളി നഗരസഭക്ക് കഴിഞ്ഞതായും നഗരസഭ അധികൃതർ പറഞ്ഞു. പദ്ധതിയിൽ ആറുമാസം കൊണ്ട് വീടി​െൻറ പണി പൂർത്തീകരിച്ച ചുണ്ടപ്പുറം കേളോത്ത് പരേതനായ ബാബുവി​െൻറ ഭാര്യ ഷിജിക്കും, ജിയോ ടാഗിങ് സർവേയർക്കും ലഖ്േനാവിൽ വെച്ച്പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കുകയുണ്ടായി. കേരളത്തിൽനിന്ന് ഈ അപൂർവ നേട്ടം ലഭിച്ചതും കൊടുവള്ളി നഗരസഭക്കാണ്. കേരളത്തിലെ പല നഗരസഭകളും ഈ ആനുകൂല്യങ്ങൾ നാമമാത്രമായി മാത്രമേ നടപ്പിലാക്കുന്നുള്ളൂ എന്നിരിക്കേ 20 കോടി രൂപ സബ്സിഡിയായി നൽകുവാനായി. 2,67,000 രൂപയാണ് ഈ പദ്ധതിയിൽ ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കുന്നത് . നഗരസഭയിൽ മുഴുവൻ പേർക്കും വിടെന്ന സ്വപ്നം യാഥാർഥമാക്കാൻ ബാക്കിയുള്ളവർക്ക് കൂടി സ്വന്തമായി ഭൂമിയുള്ള എന്നാൽ വീടില്ലാത്ത മുഴുവൻ ആളുകളുടേയും രേഖകൾ സ്വീകരിച്ച് ഈ മാസത്തോട് കൂടി പുതിയ ഡി.പി.ആർ തയാറാക്കാനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണ്. ഫോട്ടോ: Kdy-7 .jpg കൊടുവള്ളി നഗരസഭയിൽ പ്രധാൻമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയിൽ ചുണ്ടപ്പുറത്ത് നിർമിച്ച വീട് കരുവൻപൊയിൽ ഗ്രാമത്തെ നടുക്കിയ അപകട മരണങ്ങൾക്ക് നാളത്തേക്ക് ഒരാണ്ട് കൊടുവള്ളി: കരുവൻപൊയിൽ ഗ്രാമത്തെ ഒന്നാകെ നടുക്കിയ അപകട മരണങ്ങൾക്ക് ഞായറാഴ്ചത്തേക്ക് ഒരാണ്ട്. 2017 ജൂൺ അഞ്ചിന് ശനിയാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ദേശീയപാത 766ല്‍ അടിവാരത്തിനും കൈതെപ്പായിലിനും ഇടക്ക് എലിക്കാട് കമ്പിപ്പാലം വളവിലായിരുന്നു അപകടം. സ്വാകാര്യ ബസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില്‍ കരുവൻപൊയിൽ വടക്കേക്കര കുടുംബത്തിലെ ഗൃഹനാഥനടക്കം ഒമ്പതുപേരാണ് മരിച്ചത്. ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിക്കൽ പ്രമോദ്, കരുവന്‍പൊയില്‍ വടക്കേകര അറു എന്ന അബ്ദുറഹ്മാന്‍, ഭാര്യ സുബൈദ, മകൻ ഷാജഹാൻ, ഹസിന ദമ്പതികളുടെ മക്കളായ മുഹമ്മദ് നിഷാൽ, മുഹമ്മദ് നിഹാൽ, മറ്റൊരു മകൾ സഫീറയുെടയും പടനിലം പൂതാടിയിൽ ഷഫിഖി​െൻറയും മകൾ ഫാത്തിമ ഹന, അബ്ദുല്‍ മജീദി​െൻറ മക്കളായ ജസ, ആയിശ നൂഹ, ഖദീജ നിയ എന്നിവരായിരുന്നു മരിച്ചത്. എട്ടുപേരുടെ മൃതദേഹമായിരുന്നു കരുവൻപൊയിൽ ഗ്രാമം അന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. വയനാട് വടുവൻചാലിലെ ബന്ധുവീട്ടിൽ വിരുന്നിനുപോയി തിരിച്ചുവരുന്നതിനിടെ ഇവർ സഞ്ചരിച്ച ജിപ്പിൽ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ പിഞ്ചുകുട്ടികളടക്കം എട്ടുപേർ എന്നന്നേക്കുമായി വിടവാങ്ങിയതോടെ കണ്ണീരുണങ്ങാത്ത വീടായി മാറുകയായിരുന്നു വടക്കേക്കര വീട്. കളിച്ചും ചിരിച്ചും ശബ്ദമുഖരിതമാവേണ്ട വീട്ടിൽ നിശ്ശബ്ദതയിൽ ഓർമകൾ അയവിറക്കി കഴിയുകയാണ് ഒരാണ്ട് പിന്നിടുമ്പോഴും മറ്റ് കൂടപ്പിറപ്പുകൾ.
Show Full Article
TAGS:LOCAL NEWS 
Next Story