Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:59 AM GMT Updated On
date_range 2018-08-02T11:29:59+05:30'കിസാൻ അധികാർ' യാത്ര 16 മുതൽ കേരളത്തിൽ
text_fieldsകോഴിക്കോട്: ജൂലൈ 26ന് കശ്മീരിൽനിന്നാരംഭിച്ച 'കിസാൻ അധികാർ' യാത്ര ആഗസ്റ്റ് 16, 17, 18 തീയതികളിൽ സംസ്ഥാനത്ത് പര്യടനം നടത്തുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് കേരള ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16ന് സുൽത്താൻ ബത്തേരിയിലും 17ന് ഇരിട്ടിയും 18ന് പാലക്കാട്ടുമാണ് സ്വീകരണം. ആഗസ്റ്റ് 20ന് കന്യാകുമാരിയിൽ സമാപനം. കർഷകനെ കടമുക്തമാക്കുക, തറവില ഉൽപാദന െചലവിെൻറ 50 ശതമാനം കൂട്ടി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര. രാജ്യത്തെ സംഘ്പരിവാർ സംഘടനകളൊഴിച്ച് എല്ലാ കർഷക കൂട്ടായ്മകളും മൂന്നുവർഷമായി സമരത്തിലാണ്. എന്നാൽ, തീവ്രവാദ സംഘടനകളോടുപോലും തുറന്ന ചർച്ചക്ക് തയാറാണെന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ കർഷകരോട് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിനെതിരെയാണ് യാത്രയെന്നും സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന കൺവീനർ പി.ടി. ജോൺ, ദേശീയ കോഒാഡിനേറ്റർ കെ.വി. ബിജു, ജോയി കണ്ണൻചിറ എന്നിവർ പെങ്കടുത്തു.
Next Story