Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:56 AM GMT Updated On
date_range 2018-08-02T11:26:59+05:30വനിത സംവരണ ബില്ലില്‍ പട്ടികജാതി-പട്ടികവര്‍ഗ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന്
text_fieldsകോഴിക്കോട്: വനിത സംവരണ ബില്‍ പാര്‍ലമെൻറില്‍ പരിഗണിക്കുമ്പോള്‍ അതില്‍ പട്ടികജാതി-പട്ടികവര്‍ഗ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് എസ്.സി-എസ്.ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് കേരള ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും കൗണ്‍സില്‍ നിവേദനം നല്കി. പട്ടികജാതി-പട്ടികവര്‍ഗ സംരക്ഷണ നിയമം ഭരണഘടന ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ലമെൻറ് സമ്മേളനത്തില്‍ ബിൽ കൊണ്ടുവരണം. നിലവിലെ സംവരണതോത് ജനസംഖ്യാനുപാതികമായി വര്‍ധിപ്പിക്കണമെന്നും കൗണ്‍സില്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പതിമൂന്ന് ദലിത് സംഘടനകള്‍ സംയുക്തമായാണ് എസ്.സി-എസ്.ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് കേരള രൂപവത്കരിച്ചത്. വാര്‍ത്തസമ്മേളനത്തില്‍ കൗണ്‍സില്‍ ചെയര്മാന് യു.സി. രാമന്, ജനറൽ കണ്‍വീനര്‍ രാമദാസ് വേങ്ങേരി, സതീഷ് പാറന്നൂര്‍, പി.ടി. ജനാർദനന്, പി.ബി. ശ്രീധരന്, പ്രഭീഷ് ഉണ്ണികുളം എന്നിവര്‍ പങ്കെടുത്തു.
Next Story