Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:56 AM GMT Updated On
date_range 2018-08-02T11:26:59+05:30സ്ത്രീകൾ കേസിനുപിറകെ പോകുന്നത് നല്ല സമീപനമല്ല ^എം.സി. ജോസഫൈൻ
text_fieldsസ്ത്രീകൾ കേസിനുപിറകെ പോകുന്നത് നല്ല സമീപനമല്ല -എം.സി. ജോസഫൈൻ * സൈബർ, പോക്സോ നിയമങ്ങളിൽ ബോധവത്കരണം നൽകും കൽപറ്റ: സ്ത്രീകൾ ഒരു മടിയുമില്ലാതെ കേസിന് പിറകെ പോകുന്നത് ശരിയായ സമീപനമല്ലെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. അവർക്ക് അതിന് അവകാശമുണ്ടെങ്കിലും സ്ത്രീകൾ തുടർച്ചയായി കേസ് കൊടുക്കുന്നതും പിൻവലിക്കുന്നതും പിന്നാലെ വീണ്ടും വേറെ കേസിലേക്ക് പോകുന്നതും ശരിയായ പ്രവണതയല്ലെന്നും ജോസഫൈൻ പറഞ്ഞു. കൽപറ്റ കലക്ടറേറ്റിൽ നടന്ന വനിത കമീഷൻ മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ലൈംഗിക ചൂഷണത്തിനിരയായെന്ന മാവോവാദി ദമ്പതികളുടെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് നേരിട്ടുകണ്ടിട്ടില്ല. അദാലത്തിനിടെ മറ്റു പലരും പറഞ്ഞാണ് അറിഞ്ഞന്നത്. വിഷയം നേരിട്ട് മനസ്സിലാക്കാതെ പ്രതികരിക്കാനാവില്ല. 16ാമത്തെ വയസ്സിൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. ഇതുപ്രകാരം പോക്സോ കേസിെൻറ പരിധിയിൽവരും. ഇപ്പോൾ കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ നിയമോപദേശം തേടിയശേമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.ഇതുമായി ബന്ധപ്പെട്ട് കമീഷന് പരാതി കിട്ടിയെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ നേരിടാനും പോക്സോ കേസുകളെ കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കാനും ജില്ല അടിസ്ഥാനത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. കോളജ് കാമ്പസുകളിലും പഞ്ചായത്തുതലത്തിലും നിയമ ബോധവത്കരണം നൽകും. ഇതുമായി ബന്ധപ്പെട്ട് ജില്ലതല സെമിനാർ 13ന് മാനന്തവാടിയിൽ സംഘടിപ്പിക്കും. നവമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ കടുത്ത ചൂഷണമാണ് നടക്കുന്നത്. സൈബർ ആക്രമണങ്ങളെ നേരിടാൻ നിയമമുണ്ടെങ്കിലും മിക്കവരും അജ്ഞരാണ്. നിയമ ബോധവത്കരണത്തിലൂടെ ഇതിന് മാറ്റമുണ്ടാക്കാനാണ് കമീഷൻ ലക്ഷ്യമിടുന്നതെന്നും ജോസഫൈൻ പറഞ്ഞു. വനിത കമീഷൻ അംഗം അഡ്വ. ഷിജി ശിവജിയും സിറ്റിങ്ങിൽ പങ്കെടുത്തു.
Next Story