Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവദമ്പതികളുടെ...

നവദമ്പതികളുടെ കൊലപാതകം: കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യത

text_fields
bookmark_border
* സംഭവം നടന്ന് മാസം തികയാറായിട്ടും പ്രതികളെ കണ്ടെത്താനായില്ല മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ കണ്ടത്തുവയലില്‍ നവദമ്പതികൾ കിടപ്പറയിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയേറി. സംഭവം നടന്ന് ഒരു മാസം തികയാനായിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനെ തുടര്‍ന്ന് നാട്ടുകാരിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രതിഷേധം ഉടലെടുക്കാന്‍ തുടങ്ങിയതോടെ ഒ.ആർ. കേളു എം.എല്‍.എ ഇടപെട്ടാണ് അന്വേഷണ ഏജന്‍സിയെ മാറ്റാന്‍ നീക്കങ്ങള്‍ നടത്തുന്നത്. ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനാലോചിച്ചെങ്കിലും നിലവിലെ അന്വേഷണ സംഘത്തിന് ഒരാഴ്ച കൂടി സാവകാശം നല്‍കുകയായിരുന്നുവെന്നാണ് സൂചന. ജൂലൈ ആറിനാണ് കണ്ടത്തുവയല്‍ പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവര്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ മാനന്തവാടി ഡിവൈ.എസ്.പി കെ. ദേവസ്യയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ അന്വേഷണം നടക്കുമ്പോഴും ഇതുവരെയും പ്രതികളെക്കുറിച്ച് സൂചന നല്‍കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കൊലക്കുപയോഗിച്ച ആയുധം, കവര്‍ന്ന ആഭരണങ്ങള്‍, കൊലയാളിയുടേതായി സംഭവ സ്ഥലത്ത് അവശേഷിച്ച തെളിവുകള്‍ ഇവയൊന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. കൊലയാളിയുടെ ലക്ഷ്യംപോലും സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാർ ആലോചിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story