Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:53 AM GMT Updated On
date_range 2 Aug 2018 5:53 AM GMTകുട്ടമ്പൂർ റോഡിൽ യാത്ര ദുഷ്കരം; ഇരുചക്രവാഹനക്കാർ വീഴുന്നത് പതിവായി
text_fieldsbookmark_border
നന്മണ്ട: പരലാട്-കുട്ടമ്പൂർ റോഡിൽ യാത്ര ദുഷ്കരമായി. കാൽനടക്കാർക്കുപോലും യാത്ര അപ്രാപ്യമാകുംവിധം റോഡ് ശോച്യാവസ്ഥയിലാണ്. കുണ്ടും കുഴിയുമായ റോഡിൽ ഇരുചക്രവാഹനക്കാർ വീഴുന്നതും പതിവാണ്. നന്മണ്ട, പരലാട് പ്രദേശത്തുള്ളവർക്ക് വളരെ എളുപ്പത്തിലെത്താൻ കഴിയുന്ന ഗ്രാമീണ റോഡാണിത്. കുട്ടമ്പൂർ ആയുർവേദ ആശുപത്രി, സഹകരണ ബാങ്ക്, ഹയർ സെക്കൻഡറി സ്കൂൾ, എൽ.പി-യു.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയുമാണ്. കഴിഞ്ഞ ദിവസം നരസിംഹക്ഷേത്രത്തിലേക്ക് ഇരുചക്രവാഹനത്തിൽ വരുകയായിരുന്ന ഭക്തൻ അപകടത്തിൽപെട്ടിരുന്നു. റോഡിെൻറ വളവിലെ കുഴിയാണ് യാത്രികനെ അപകടത്തിൽ ചാടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story