Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധിച്ച​ു

പ്രതിഷേധിച്ച​ു

text_fields
bookmark_border
നന്തിബസാർ: നികുതിദായകരെ നിർബന്ധമായി ഓൺലൈൻ കേന്ദ്രങ്ങളിലേക്കയക്കുന്നതിന് വിലക്കേർപ്പെടുത്തി ലാൻഡ് റവന്യൂ കമീഷണർ പുറപ്പെടുവിച്ച സർക്കുലർ അവഗണിച്ച് മൂടാടി വില്ലേജ് ഓഫിസിൽനിന്ന് നികുതിദായകരെ അക്ഷയകേന്ദ്രത്തിലേക്കയക്കുന്നതിൽ പ്രതിഷേധം ശക്തമായി. സംഭവത്തിൽ പരാതി കൊടുക്കാനൊരുങ്ങുകയാണ് ഗുണഭോക്താക്കൾ. മൂടാടി വില്ലേജ് ഓഫിസ് സ്ഥലംമാറ്റരുത്‌ -ലീഗ് നന്തിബസാർ: മൂടാടി വില്ലേജ് ഓഫിസ് നന്തിയിൽനിന്നു സ്ഥലം മാറ്റരുതെന്ന് നന്തി ടൗൺ ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥലംമാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ കലക്ടർക്കും തഹസിൽദാർക്കും പരാതി നൽകാൻ കെ. അബൂബക്കറി​െൻറ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗം തീരുമാനിച്ചു. റാഫി ദാരിമി, പി.പി. കരീം, മുസ്തഫ അമാന, കുഞ്ഞബ്ദുല്ല മർഹബ, കൊളറാട്ടിൽ റഷീദ്, പി.എൻ.കെ. കാസിം എന്നിവർ സംസാരിച്ചു. ചെർക്കളം അബ്ദുല്ല, പുത്തൂർ അസീസ് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story