Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾക്കുനേരെ...

വിദ്യാർഥികൾക്കുനേരെ അതിക്രമം; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
നാദാപുരം: ഈയ്യങ്കോട് വിദ്യാർഥികൾക്കുനേരെ റോഡിൽ അതിക്രമം. റോഡിൽ തടഞ്ഞുനിർത്തി മണിക്കൂറോളം പീഡനവും. സംഭവത്തിൽ ഒരാളെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഈയ്യങ്കോട് വെള്ളിയോടങ്കണ്ടി മുഹമ്മദ് റാഫിയെയാണ് (32) എസ്.ഐ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. കണ്ണൂർ തോട്ടട പോളിടെക്നിക് കോളജ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയുമാണ് ഒരു സംഘം തടഞ്ഞുനിർത്തി അതിക്രമം കാട്ടിയത്. ഈയ്യങ്കോട് പുഷ്പ ഗ്യാസ് ഏജൻസിക്കു സമീപത്ത് ബൈക്ക് തടഞ്ഞുനിർത്തി ബലംപ്രയോഗിച്ച് ബൈക്കിൽനിന്ന് ഇറക്കുകയായിരുന്നു. ബൈക്കി​െൻറ താക്കോൽ കൈവശപ്പെടുത്തി മണിക്കൂറിലേറെ തടഞ്ഞുവെച്ചു. കണ്ണൂർ പോളിടെക്നിക്കിലെ അവസാനവർഷ ഇലക്ട്രോണിക്സ് വിദ്യാർഥികളായ എട്ടംഗ സംഘം വളയം കുയ്തേരിയിലെ സുഹൃത്തി​െൻറ വീട്ടിൽ കാറിലും ബൈക്കിലുമായി പോകുന്നതിനിടയിലാണ് ബൈക്ക് ഒരു സംഘം തടഞ്ഞുനിർത്തിയത്. സംഭവം കണ്ട് നാട്ടുകാർ തടിച്ചുകൂടി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് നാദാപുരം പൊലീസ് സംഭവസ്ഥലത്തെത്തി വിദ്യാർഥികളെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു. പ്രതികൾ സഞ്ചരിച്ചതെന്നു കരുതുന്ന കെ.എൽ 18 ജി 859 നമ്പർ പൾസർ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story