Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:32 AM GMT Updated On
date_range 2018-08-02T11:02:55+05:30കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാന്‍ നിര്‍ദേശം
text_fieldsകോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാന്‍ വ്യോമയാന മന്ത്രിയുടെ നിര്‍ദേശം. ഡി.ജി.സി.എ, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവക്കാണ് നിര്‍ദേശം നല്‍കിയത്. താനുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി സുരേഷ് പ്രഭു ഇക്കാര്യത്തിൽ ഉറപ്പുനൽകിയതെന്ന് എം.കെ. രാഘവൻ എം.പി അറിയിച്ചു. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍നിന്ന് പിന്മാറുന്നതായും അദ്ദേഹം പറഞ്ഞു. വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതല്‍ കരിപ്പൂരില്‍ വിമാനത്താവളത്തിനുള്ളില്‍ സമരം നടത്തുമെന്ന് എം.കെ. രാഘവന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിെൻറ ചേംബറില്‍ ചർച്ച നടന്നത്. ഡി.ജി.സി.എയുടെ ചില നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. എം.ഐ. ഷാനവാസ് എം.പിയും രാഘവനൊപ്പമുണ്ടായിരുന്നു.
Next Story