Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:17 AM GMT Updated On
date_range 2 Aug 2018 5:17 AM GMTഇസ്ലാഹിയ അറബിക് ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
മുക്കം: ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽ രണ്ട് ആഴ്ച നീണ്ടുനിന്ന കമ്യൂണിക്കേറ്റിവ് അറബിക് പ്രോജക്ട് ക്യാമ്പ് (കേപ്) സമാപിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അറബി ഭാഷാപഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്യാമ്പ്സംഘടിപ്പിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാദമിയ സെൻറർ ഫോർ എക്സലൻസ് ഇൻ ഫോറിൻ ലാംഗ്വേജസാണ് കോഴ്സിന് നേതൃത്വം നൽകിയത്. വിദ്യാർഥികൾ അറബി ഭാഷയിൽ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെയാണ് ഭാഷാപഠന ക്യാമ്പ് സമാപിച്ചത്. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻറും മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കോഴ്സിെൻറ ഭാഗമായി അറബി ഭാഷയിൽ കമൻററിയോടുകൂടി നടത്തിയ ഫുട്ബാൾ ടൂർണമെൻറിൽ വിജയിച്ച ടീമുകൾക്കുള്ള ട്രോഫികൾ അക്കാദമിയ ഡയറക്ടർ കെ.കെ. അബ്ദുറഹ്മാനും പരീക്ഷയിൽ മികവ് പുലർത്തിയവർക്കുള്ള അവാർഡുകൾ ഖത്തർ സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡൻറ് കെ.സി. അബ്ദുലത്തീഫും വിതരണം ചെയ്തു. കോളജ് പ്രിൻസിപ്പൽ കെ. സുബൈർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ കെ. സുബൈദ , കെ.സി. മൊയ്തീൻ കോയ, അബ്ദുല്ലത്തീഫ് കൊടുവള്ളി എന്നിവർ സംസാരിച്ചു. കോഴ്സ് സ്റ്റാഫ് കോഒാഡിനേറ്റർ എം. റഹ്മത്തുല്ല സ്വാഗതവും കോളജ് യൂനിയൻ ചെയർമാൻ ശമീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story