Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:17 AM GMT Updated On
date_range 2018-08-02T10:47:59+05:30കനോലി കനാലിൽ മാലിന്യം തള്ളുന്നു
text_fieldsകനോലി കനാലിൽ മാലിന്യം തള്ളുന്നു കോഴിക്കോട്: അധികൃതർ തിരിഞ്ഞുനോക്കാത്തതോടെ കനോലി കനാലിലേക്ക് മാലിന്യം തള്ളുന്നത് വീണ്ടും തകൃതി. എരഞ്ഞിപ്പാലം മിനി ബൈപാസിൽ സ്വപ്നനഗരി ഭാഗത്താണ് വൻതോതിൽ മാലിന്യം തള്ളുന്നത്. ഇൗ ഭാഗത്ത് കനാലിൽ പായൽ വളർന്നിട്ടുണ്ട്. ഇതിലേക്ക് മാലിന്യം തള്ളുന്നതോെട ഒഴുക്ക് പൂർണമായും തടസ്സപ്പെട്ട് ചീഞ്ഞുനാറുകയാണ്. ചാക്കുകളിലാക്കി ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് തള്ളുന്നത്. കോഴിയുടെയും മറ്റും അറവുമാലിന്യങ്ങളും അങ്ങിങ്ങായി കിടപ്പുണ്ട്. ഇവ വെള്ളത്തിൽ കുതിർന്ന് ദുർഗന്ധം വമിക്കുന്നതിനാൽ ഇൗ ഭാഗത്തുകൂടെ വഴിനടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. മഴ ശക്തമായതോടെ കനാലിൽ വെള്ളത്തിെൻറ ഒഴുക്കുണ്ടായത്, മുമ്പുണ്ടായിരുന്ന മാലിന്യക്കെട്ടുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ, മരങ്ങളുടെ ചില്ലകൾ വെള്ളത്തിലേക്ക് ഒടിഞ്ഞുതൂങ്ങിയും മറ്റും തടസ്സങ്ങൾ രൂപപ്പെട്ടതിനാൽ ഒഴുകിവരുന്ന മാലിന്യവും ഇൗ ഭാഗത്ത് കെട്ടിക്കിടക്കാനിടയാക്കുകയാണ്. സ്വപ്ന നഗരിയോട് ചേർന്നുള്ള റോഡിലൂടെ കാറിലും മറ്റും എത്തിയാണ് മാലിന്യങ്ങൾ കനാലിലേക്ക് തള്ളുന്നത് എന്നാണ് പരിസരവാസികൾ പറയുന്നത്. രാത്രി വൈകിയാൽ ഇൗറോഡിൽ അധികം ആളുകളില്ലാത്തത് ഇത്തരക്കാർക്ക് ആശ്വാസമാവുകയാണ്. മാത്രമല്ല, കനാലിെൻറ ഇരുവശത്തുമുള്ള മരങ്ങളുടെ ഒടിഞ്ഞുതൂങ്ങിയ ചില്ലങ്ങൾ മറയൊരുക്കുകയുമാണ്. കനോലി കനാൽ നവീകരണവുമായി ബന്ധപ്പെട്ട് വിവിധ കാലങ്ങളിൽ ജില്ലാഭരണകൂടം പദ്ധതികൾ ആസൂത്രണം ചെയ്തുവെങ്കിലും ഒന്നും ഇതുവരെ നടപ്പായിട്ടില്ല. അവസാനം കനാൽ വീതികൂട്ടി ജലപാതയാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നെങ്കിലും ഇതും നിശ്ചലാവസ്ഥയിലാണ് എന്നാണ് ആക്ഷേപം.
Next Story