Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹൃദയങ്ങളിലേക്ക് ഒരു...

ഹൃദയങ്ങളിലേക്ക് ഒരു യാത്ര കാമ്പയിൻ

text_fields
bookmark_border
നടുവണ്ണൂർ: ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ്-ഹൃദയങ്ങളിലേക്ക് ഒരു യാത്ര' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഏപ്രിൽ 11 മുതൽ 30വരെ നടത്തിയ കാമ്പയിനി​െൻറ പേരാമ്പ്ര ഏരിയ തല സമാപന സമ്മേളനം നടുവണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് ഒന്ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് നടുവണ്ണൂർ ബാങ്ക് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം പ്രശസ്ത കഥാകാരി കെ.പി. സുധീര ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഒ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തും. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ടി. അബ്ദുല്ല അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ഏരിയ ഓർഗനൈസർ സഈദ് എലങ്കമൽ, ഏരിയ സെക്രട്ടറി അഷ്റഫ് ചെറുവണ്ണൂർ, സ്വാഗതസംഘം ജനറൽ കൺവീനർ ടി. അബൂബക്കർ, പബ്ലിസിറ്റി കൺവീനർ എം. അമ്മത്, പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി ഒ. ഹമീദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story