Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമിത വൈദ്യുതി പ്രവാഹം...

അമിത വൈദ്യുതി പ്രവാഹം ഉപകരണങ്ങൾ നശിച്ചു

text_fields
bookmark_border
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുടിയൻചാൽ മേഖലയിൽ അമിത വൈദ്യുതി പ്രവാഹത്താൽ വീടുകളിലെ ഉപകരണങ്ങൾക്ക് വ്യാപകമായി തകരാർ സംഭവിച്ചു. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ടി.വി, ഫ്രിഡ്ജ്, ബൾബുകൾ, മൊബൈൽ ചാർജറുകൾ തുടങ്ങിയവയെല്ലാം നശിച്ചു. കുഴുപ്പിൽ ടോമി, മേയന മീത്തൽ ഷിജു, ചേരോലിക്കൽ ജോൺ, ഭഗവതിക്കണ്ടി ചന്ദ്രൻ, മുണ്ടിയാംപറമ്പിൽ വിജയൻ, കല്ലിട്ട നടക്കൽ രവി, കുഴുപ്പിൽ സേവ്യർ, മേയന മീത്തൽ ഷിജീഷ് തുടങ്ങിയവർക്കാണു നഷ്ടം സംഭവിച്ചത്. മേഖലയിലെ ട്രാൻസ്ഫോർമറിൽ പൂച്ച കയറി ഷോർട്ടായതാണ് പ്രശ്ന കാരണമെന്നാണ് ചക്കിട്ടപാറ സെക്ഷൻ ഓഫിസിൽനിന്ന് അന്വേഷണത്തിൽ മറുപടി ലഭിച്ചത്. നാശം സംഭവിച്ചവർക്കെല്ലാം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്. ദാഹജലമൊരുക്കി യൂത്ത് ഫ്രണ്ട് -ജേക്കബ് പേരാമ്പ്ര: യാത്രക്കാർക്കു ദാഹജലമൊരുക്കി യൂത്ത് ഫ്രണ്ട് ജേക്കബ് പ്രവർത്തകർ. ആദ്യഘട്ടമായി തണ്ണീർപന്തൽ മുതൽ കാരപ്പറമ്പ് ജങ്ഷൻ വരെ ബസ്സ്റ്റോപ്പുകൾ തോറും കുടിവെള്ളമൊരുക്കിയാണ് ആരംഭം. സംസ്ഥാന ജനറൽ സെക്രട്ടറി നവീൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സിഖിൽ ലാൽ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ല ജനറൽ സെക്രട്ടറി രാജൻ വർക്കി, കെ.പി. ഷിജു, ജോസി ജോസഫ്, പി. രജീഷ്, പി. അനൂപ് തുടങ്ങിയവർ സംസാരിച്ചു. മഹല്ല് ജനറൽ ബോഡി പേരാമ്പ്ര: കല്ലൂർ -കൂത്താളി മഹല്ല് ജനറൽ ബോഡി യോഗത്തിൽ കെ. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. വരവ് -ചെലവ് കണക്കും, റിപ്പോർട്ടും അവതരിപ്പിച്ചു. തണ്ടോറ കുഞ്ഞബ്ദുല്ല റിട്ടേണിങ് ഓഫിസറായിരുന്നു. ഭാരവാഹികൾ: കെ. കുഞ്ഞാലി (പ്രസി), കല്ലറ കുഞ്ഞ്യേത് ഹാജി, കെ.കെ സലാം (വൈ. പ്രസി), അബ്ദുൽ സലാം പുത്തൻപുരയിൽ (ജന. സെക്ര), പടിഞ്ഞാറത്ത് അഷറഫ്, ഹമീദ് കണ്ണിപ്പൊയിൽ (സെക്ര), ടി.എൻ കുഞ്ഞമ്മദ് (ട്രഷ). വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. കുഞ്ഞമ്മദ് പേരാമ്പ്ര, സലാം കല്ലുർ, റിയാസ് നരിക്കുന്നുമ്മൽ, പോക്കർ മുസ്ലിയാർ കല്ലോട്, റയീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story