Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഗി​െൻറ...

ലീഗി​െൻറ കാരുണ്യപ്രവർത്തനങ്ങൾ ഇതര പാർട്ടികൾക്ക് മാതൃക ^റഷീദലി തങ്ങൾ

text_fields
bookmark_border
ലീഗി​െൻറ കാരുണ്യപ്രവർത്തനങ്ങൾ ഇതര പാർട്ടികൾക്ക് മാതൃക -റഷീദലി തങ്ങൾ ലീഗി​െൻറ കാരുണ്യപ്രവർത്തനങ്ങൾ ഇതര പാർട്ടികൾക്ക് മാതൃക -റഷീദലി തങ്ങൾ വളയം: ലീഗും പോഷക സംഘടനകളും നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതര രാഷ്ട്രീയ പാർട്ടികൾക്ക് മാതൃകയാണെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. രാഷ്ട്രീയ എതിരാളികളെ നിഷ്കരുണം കൊന്നൊടുക്കുന്നവർ നാട് കലാപഭൂമിയാക്കുന്ന വർത്തമാനകാലത്ത് രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ പാവങ്ങൾക്ക് കിടപ്പാടവും കുടിവെള്ളവും നൽകുന്ന ലീഗി​െൻറ നിലപാട് സാംസ്കാരിക കേരളം ശ്ലാഘിക്കുകയാണെന്ന് തങ്ങൾ പറഞ്ഞു. വളയം പഞ്ചായത്ത് മുസ് ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർധന വിധവക്ക് നിർമിച്ച വീടി​െൻറ താക്കോൽദാനവും ടൗൺ ലീഗ് ഓഫിസ് ഉദ്ഘാടനവും തങ്ങൾ നിർവഹിച്ചു. വളയം പി.കെ ചെറുമോത്ത് നഗറിൽ നടന്ന സമ്മേളനത്തിൽ ടി.ടി.കെ. ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. പഴയകാല നേതാക്കളായ സി.കെ. അബൂട്ടി, സി.കെ. അമ്മത് ഹാജി, ഇ. അമ്മത് ഹാജി, പി.പി. കുഞ്ഞമ്മത്കുട്ടി ഹാജി എന്നിവരെ പാറക്കൽ അബ്ദുല്ല എം.എൽ.എ പൊന്നാട അണിയിച്ചു. കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് പുന്നക്കൽ, റഷീദ് വെങ്ങളം, സി.വി.എം. വാണിമേൽ, സൂപ്പി നരിക്കാട്ടേരി, എൻ.കെ. മൂസ മാസ്റ്റർ, വയലോളി അബ്ദുല്ല, എം.പി. ജാഫർ മാസ്റ്റർ, മണ്ടോടി ബഷീർ മാസ്റ്റർ, അഹമ്മദ് കുറുവയിൽ, ഇ. കുഞ്ഞബ്ദുല്ല മാസ്റ്റർ, എം.കെ. അഷ്റഫ്, കെ.എം. സമീർ, ഹാരിസ് കൊത്തിക്കുടി, വി.കെ. മൂസ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ടി.എം.വി. അബ്ദുൽ ഹമീദ് സ്വാഗതവും കൺവീനർ സി.വി. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. കുയ്തേരിയിൽനിന്ന് തുടങ്ങിയ പ്രകടനത്തിന് പി.പി. സാദിഖ്, കോനോത്ത് അഹമ്മദ് ഹാജി, നസീർ വളയം, കുഴിക്കണ്ടി ഇബ്രാഹിം, പി.ടി. ഇസ്മായിൽ, എൻ. അഹ്മദ്കുട്ടി, ഒ.പി. അബ്ദുല്ല അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story