Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൈക്കിൾ റാലിക്ക്...

സൈക്കിൾ റാലിക്ക് സ്വീകരണം നൽകി

text_fields
bookmark_border
കക്കട്ടിൽ: ലോകമെമ്പാടും ഏപ്രിൽ മാസം ഓട്ടിസം അവബോധ മാസമായി ആചരിക്കുമ്പോൾ, കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ വടകര റൈഡേഴ്സുമായി കൈകോർത്ത് വടകര മുതൽ കക്കട്ട് വരെയും കക്കട്ട് മുതൽ വടകര വരെയും ഓട്ടിസം ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. 50 കി.മീറ്റർ റാലിയിൽ 15 പേർ പങ്കുചേരുകയും ഓട്ടിസത്തെക്കുറിച്ചുള്ള ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. യാത്രയുടെ ഫ്ലാഗ്ഓഫ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ. സജീഷ് നിർവഹിച്ചു. യാത്രസംഘത്തിന് സ്നേഹ പാലിയേറ്റിവ് കക്കട്ടിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ, അബ്ദുറഹ്മാൻ ഹാജി, സി.കെ. ഖാസിം, സി. സൂപ്പി, റഷീദ് പി.കെ, കെ.കെ. ഫൈസൽ, അൻഫാസ് എന്നിവർ സംബന്ധിച്ചു. യാത്ര ക്യാപ്റ്റൻ സജീഷ്, കെ. ദിനേശൻ, എസ്.ജി. ശ്രീജിഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story