Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധന്വന്തരി ഡയാലിസിസ്​...

ധന്വന്തരി ഡയാലിസിസ്​ സെൻററിന് ഐ.സി.യു കട്ടിൽ സംഭാവനയായി ലഭിച്ചു

text_fields
bookmark_border
വടകര: ജില്ല ഗവ. ആശുപത്രിയിലെ ധന്വന്തരി ഡയാലിസിസ് സ​െൻററിന് ടൗൺ മുസ്ലിംലീഗ് കമ്മിറ്റി ഒരു ഐ.സി.യു കട്ടിൽ സംഭാവനയായി നൽകി. ഇതോടൊപ്പം കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന ഒരു വാട്ടർ പ്യൂരിഫയറും ഒരു വീൽചെയറും സംഭാവനയായി നൽകി. പരിപാടി പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ആശുപത്രി ആർ.എം.ഒ ഡോ. ഷിബിൻ അധ്യക്ഷത വഹിച്ചു. സി.കെ. അബ്്ദുറഹിമാൻ, പ്രഫ. കെ.കെ. മഹമൂദ്, എം.സി. വടകര, ആശുപത്രിലെ സെക്രട്ടറി പ്രഭാകരൻ എടയത്ത്, ശ്രീധരൻ, ടി.ഐ. നാസർ എന്നിവർ സംസാരിച്ചു. കളരിപ്പയറ്റ് ശിൽപശാല നടത്തി വടകര: കടത്തനാട് കളരി വിദ്യാപീഠത്തി​െൻറ ആഭിമുഖ്യത്തിൽ 'ഗുരുസംഗമം-2018' എന്നപേരിൽ കളരിപ്പയറ്റി​െൻറ ഒന്നാംഭാഗം അടിസ്ഥാനമാക്കി ഏകദിന ശിൽപശാല നടത്തി. കാസർകോട് മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽനിന്നും വിവിധ സമ്പ്രദായത്തിലുള്ള കളരി ആയോധനകലകൾ പഠിപ്പിക്കുന്ന 50ഓളം ഗുരുക്കന്മാരുടെ സാന്നിധ്യം കളരിപ്പയറ്റി​െൻറ വിവിധ വശങ്ങളെപ്പറ്റി മനസ്സിലാക്കാനുള്ള അവസരമൊരുക്കി. നഗരസഭ ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡോ. സി.പി. സതീഷ്, എം.ഇ. സുരേഷ് ഗുരുക്കൾ എന്നിവർ ശിൽപശാല നിയന്ത്രിച്ചു. കെ. മഹിതൻ, ഡോ. ലതിഷ, പുറന്തോടത്ത് ഗംഗാധരൻ, വിനോദ് കുറ്റിയിൽ, ജെ.ബി. ശ്രീലേഖ എന്നിവർ സംസാരിച്ചു. ശിൽപശാലയിൽ പങ്കെടുത്ത ഗുരുക്കന്മാർക്ക് സി.ഐ മധുസൂദനൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുതിർന്ന ഗുരുക്കളായ സുകുമാരനെ ആദരിച്ചു. ഭാരതീയ വിചാരകേന്ദ്രത്തി​െൻറ ഗവേഷണ മേഖലയാണ് ഇതിന് നേതൃത്വം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story