Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറഹ്​മാൻ മുന്നൂരിനെ...

റഹ്​മാൻ മുന്നൂരിനെ ജന്മനാട് ആദരിച്ചു

text_fields
bookmark_border
മുക്കം: ഗ്രന്ഥകാരനും ഗാനരചയിതാവും ബഹുഭാഷാപണ്ഡിതനുമായ റഹ്മാൻ മുന്നൂരിനെ ജന്മനാടായ പാഴൂർ ഗ്രാമം ആദരിച്ചു. പാഴൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് പ്രസിദ്ധ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉപഹാരം നൽകി നാടി​െൻറ ആദരം സമർപ്പിച്ചു. പഞ്ചായത്തംഗം ലിനി ചേലക്കൽ അധ്യക്ഷത വഹിച്ചു. ഒ. അബ്ദുല്ല, പി.ടി. കുഞ്ഞാലി, കെ.വി. അബൂട്ടി, ബാപ്പു വാവാട്, ഇബ്രാഹീം മേളം, ടി.കെ അബ്ദുറഹ്മാൻ, എം.കെ. അനീസ്, സി.കെ ചന്ദ്രൻ, വി.ടി.സി. ആലിക്കുട്ടി എന്നിവർ സംസാരിച്ചു. അബ്ദുസ്സമദ് സമദാനിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. റഹ്മാൻ മുന്നൂരി​െൻറ ആശയലോകത്തെ കുറിച്ച് വി.പി. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. സർഗയാത്ര എന്ന റഹ്മാൻ മൂന്നൂരിനെ കുറിച്ച് തയാറാക്കിയ ദൃശ്യാവിഷ്കാരം പ്രദർശിപ്പിച്ചു. ചടങ്ങിൽ പാഴൂർ എ.യു.പി സ്കൂളിൽ നിന്നും വിരമിക്കുന്ന സത്യൻ, പുഷ്പവല്ലി എന്നിവർക്ക് യാത്രയയപ്പും നൽകി. കെ.എം. സലാം, ടി.കെ. നാസർ ഫഹദ്, അഹമ്മദ്, ഫസൽ, ടി.കെ. റഷീദ്, ഇ. അസീസ്, പി.ടി. അമീൻ, ജലീൽ പാഴൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story