Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്മരണിക പ്രകാശനവും...

സ്മരണിക പ്രകാശനവും മദ്​റസ വാർഷികവും

text_fields
bookmark_border
നന്തിബസാർ: അയനിക്കാട് എം. മുഹമ്മദ് മുസ്ലിയാര്‍ സ്മരണിക പ്രകാശനവും പള്ളിക്കര ഇല്‍മുല്‍ ഹുദാ മദ്റസ 70ാം വാര്‍ഷികവും പള്ളിക്കരയില്‍ ഇൗമാസം 29, 30 മേയ് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. 29ന് ഉസ്താദ് ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും. അബ്ദുറസാഖ് അസ്ഹരി ഉദ്ഘാടനം ചെയ്യും. 30ന് അന്‍വര്‍ മുഹ്യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. കെ.പി.എം. ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്യും. മേയ് ഒന്നിന് രണ്ടു മണിക്ക് കുടുംബസംഗമം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്യും. ഡോ. സുലൈമാൻ മേൽപത്തൂര്‍, ഡോ. കെ.കെ. മുഹമ്മദ് എന്നിവർ പ്രഭാഷണം നടത്തും. രാത്രി ഏഴിന് സ്മരണിക പ്രകാശനവും മദ്റസ 70ാം വാര്‍ഷികവും പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.ടി. ഇസ്മായില്‍ അധ്യക്ഷത വഹിക്കും. മേയ് രണ്ടിന് ഏഴു മണിക്ക് മജ്ലിസുന്നൂര്‍ വാര്‍ഷികത്തിന് ഉസ്താദ് ബഷീര്‍ ദാരിമി പനപുരം നേതൃത്വം നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story