Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ വൃക്കരോഗ നിർണയ...

സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ്​

text_fields
bookmark_border
പേരാമ്പ്ര: ആവള കുട്ടോത്ത് നാട്ടുകൂട്ടം പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയും കോഴിക്കോട് മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗവും സംയുക്തമായി സൗജന്യ വൃക്കരോഗ നിർണയ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ആവള യു.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ഉദ്ഘാടനം ചെയ്തു. വിജയന്‍ ആലക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രഫ. എം. ശ്രീലത ബോധവത്കരണ ക്ലാസെടുത്തു. ഡോ. ശ്രീലതയുടെ നേതൃത്വത്തില്‍ ഡോക്ടർമാരായ ഇജാസ്, ഷഫീക്ക് റഹ്മാന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. നഫീസ കൊയിലോത്ത്, ബി.ബി. ബിനീഷ്, കെ.എം. ശോഭ, ഇ.പി. കുഞ്ഞബ്ദുല്ല, ഡോ. എ.ബി. ബിനോയ്, മുഹമ്മദ് നസീർ, ഫൈസല്‍, എം.കെ. കാസിം എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story