Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:18 AM GMT Updated On
date_range 29 April 2018 5:18 AM GMTമുക്കം ഷോപ്പിങ് ഫെസ്റ്റിവൽ സമാപിച്ചു
text_fieldsbookmark_border
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് അഞ്ചു മാസമായി സംഘടിപ്പിക്കുന്ന . നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. സിനിമ തിയറ്റർ മേഖലയിൽ 40 വർഷം പിന്നിട്ട അഭിലാഷ് കുഞ്ഞേട്ടനെ ആദരിച്ചു. ഗാനമേള, ഡാൻസ്, വൺമാൻ ഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറി. ഫെസ്റ്റിവൽ ബംബർ സമ്മാനത്തിന് സുരേഷ് നുറുങ്ങോട്ട് ചാൽ അർഹനായി. രണ്ടാംസ്ഥാനം അഭിലാഷ് കോവൂർ, മൂന്നാം സ്ഥാനം ജിബിൻ കാരശ്ശേരിയും നേടി. 25 പേർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. ഗണേഷ് കമ്മത്ത്, മുഹമ്മദലി ചന്തം, നാസർ സുവർണ, എൻ.കെ.കെ. നൗഷാദ്, അബ്ദു ഉടയാട, പ്രേമചന്ദ്രൻ, കെ.സി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story