Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:29 AM GMT Updated On
date_range 28 April 2018 5:29 AM GMTചെങ്ങോട്ടുമല ഖനനം: അന്വേഷണത്തിന് റവന്യൂ, വനംവകുപ്പ് മന്ത്രിമാരുടെ നിർദേശം
text_fieldsbookmark_border
പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമല ഖനനം സംബന്ധിച്ച് ലഭിച്ച പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ റവന്യൂ, വനംവകുപ്പ് മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൗരാവകാശ സംരക്ഷണ വേദി കൊയിലാണ്ടി താലൂക്ക് ചെയർമാൻ പി.ബി. അജിത്ത് മന്ത്രിമാരായ കെ. രാജു, ഇ. ചന്ദ്രശേഖരൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റവന്യൂ മന്ത്രി കോഴിക്കോട് ജില്ല കലക്ടർക്കും ബന്ധപ്പെട്ട ഉദ്യോസ്ഥർക്കും നിർദേശം നൽകിയത്. അനുമോദിച്ചു പേരാമ്പ്ര: ജൈവ പച്ചക്കറി പ്രോത്സാഹന പദ്ധതിയിൽ ജില്ലയിലെ മികച്ച രണ്ടാമത്തെ കോഒാഡിനേറ്റർക്കുള്ള അവാർഡ് നേടിയ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ശ്രീജിത്ത് മാസ്റ്ററെയും കൃഷിക്ക് സ്ഥലം അനുവദിച്ച ഭാസ്കരൻ നായരെയും എൻ.എസ്.എസ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് അനുമോദിച്ചു. എൻ.എസ്.എസ് ജില്ല കോഒാഡിനേറ്റർ എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി. മുഹമ്മദ് നിസാർ, ഇ.ടി. ജസീം, ജസ്ലു ഹാരിസ്, അവന്തിക, ഉബൈദ് ചെറുവറ്റ, ദ്യുതി എസ്. ബാബു, ടി. ഹനൂന, കൃഷ്ണേന്തു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story