Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുളിക്കൂൽ തോട് ചെക്ക്...

പുളിക്കൂൽ തോട് ചെക്ക് ഡാം നിർമാണം തുടങ്ങി; ഉദ്‌ഘാടന ചടങ്ങ് ആഘോഷമാക്കി നാട്ടുകാർ

text_fields
bookmark_border
നാദാപുരം: ഉത്സവലഹരിയിൽ മേഖലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ പുളിക്കൂൽ തോടി​െൻറ ചെക്ക് ഡാം നിർമാണ പ്രവൃത്തി തുടങ്ങി. ജനകീയ ഇടപെടലിൽ യാഥാർഥ്യമായ പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങ് നാട്ടുകാർ ആഘോഷമാക്കി. തൂണേരി ബ്ലോക്ക് പഞ്ചായത്താണ് 23 ലക്ഷം രൂപ ചെലവിൽ തോടിനുകുറുകെ തടയണ നിർമിക്കുന്നത്. ചെക്ക് ഡാം യാഥാർഥ്യമാകുന്നതോടെ മേഖലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. മണ്ടോടി ബഷീർ സ്വാഗതം പറഞ്ഞു. പുളിക്കൂൽ തോട് മാലിന്യ വിഷയം ജനസമക്ഷം കൊണ്ടുവന്ന നാദാപുരം ടി.ഐ.എം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനികൾ പ്രാർഥന ചൊല്ലി. ജില്ല പഞ്ചായത്ത് മെംബർ അഹമ്മദ് പുന്നക്കൽ മുഖ്യാഥിതിയായി. മനോജ് അരൂർ, സി.വി. കുഞ്ഞികൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, സൂപ്പി നരിക്കാട്ടേരി, സി.എച്ച്. മോഹനൻ, കെ.പി. കൃഷ്ണൻ, സി.കെ. റീന, പി.കെ. കൃഷ്ണൻ, സി.കെ. നാസർ, സുഹ്റ പുതിയാറക്കൽ, സി.ടി.കെ. സുരേഷ് ബാബു, പി. ചാത്തു, സി.പി. സലാം എന്നിവർ സംസാരിച്ചു. വാർഡ് മെംബർ വി.എ. അഹമ്മദ് ഹാജി നന്ദി പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
Show Full Article
TAGS:LOCAL NEWS 
Next Story