Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ് ജീപ്പിനുനേരെ...

പൊലീസ് ജീപ്പിനുനേരെ കല്ലേറ്

text_fields
bookmark_border
കുറ്റ്യാടി: യുവാവിനെ മർദിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ജീപ്പിന് കല്ലേറ്. പുറമേരി വിലാതപുരം സനലിനെ മർദിച്ച കേസിൽ മൊകേരി കടത്തനാടൻ കല്ലിലെ തോട്ടത്ത് താഴക്കുനി സുനേഷിനെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെയാണ് കുറ്റ്യാടി പൊലീസി​െൻറ ഫ്ലയിങ് സ്ക്വാഡ് ജീപ്പിന് കല്ലെറിഞ്ഞത്. കല്ലേറിൽ ചില്ല് തകർന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 25ഒാളം പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കുറ്റ്യാടി പൊലീസ് കേസെടുത്തു. സുനേഷ് കടത്തനാടൻകല്ലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വിവരം അറിഞ്ഞ് കുറ്റ്യാടി അഡീഷനൽ എസ്.ഐ രവീന്ദ്ര​െൻറ നേതൃത്വത്തിലാണ് പൊലീസെത്തിയത്. സുനീഷിനെ ജീപ്പിനകത്തേക്ക് കയറ്റുന്നതിനിടയിലാണ് കല്ലേറുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story