Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല ബാലശാസ്ത്ര...

ജില്ല ബാലശാസ്ത്ര കോൺഗ്രസ് വർണോത്സവം

text_fields
bookmark_border
നന്മണ്ട: ശാസ്ത്രം ജീവിതമാണ് എന്ന സന്ദേശം നൽകിയ വർണോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അജിത ആറാങ്കോട്ട് അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, അബൂബക്കർ സിദ്ദീഖ്, കെ.കെ. സത്യൻ എന്നിവർ സംസാരിച്ചു. ചിത്രകാരൻ പി.കെ. സതീശ്, കാർട്ടൂണിസ്റ്റ് ഹമീദ്, ഹരീഷ് കൂട്ടാലിട, പി.യു. കുട്ടി എന്നിവർ ക്ലാസെടുത്തു. വർണപ്രതിഭകളായി തിരഞ്ഞെടുത്ത ഹൈസ്കൂൾ വിഭാഗത്തിൽ ജ്യോതിക(േപ്രാവിഡൻസ് ഗേൾസ് ഹൈസ്കൂൾ കോഴിക്കോട്), നേഹ(ഗവ. ഗേൾസ് ഹയർ സെക്കൻഡറി ബാലുശേരി), വിഥുൻ (നടുവണ്ണൂർ ഹൈസ്കൂൾ), യു.പി വിഭാഗത്തിൽ തെരഞ്ഞെടുത്ത നേഹ(ഗവ. ഗേൾസ് ഹൈസ്കൂൾ കൊയിലാണ്ടി), ടി.പി. അരുൺ രാജ്(ബാലുശേരി എ.യു.പി. സ്കൂൾ), അജഷ്മി പ്രകാശ്(ഗവ. ഗേൾസ് ഹൈസ്കൂൾ കൊയിലാണ്ടി), ഇൻറർയൂനിവേഴ്സിറ്റി ചിത്രകലാ മത്സരത്തിൽ ഓൺ ദി സ്‌പോട്ട് വിഭാഗത്തിൽ വിജയിയായ ജെ. ശീതൾ എന്നിവരെ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story