Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:15 AM GMT Updated On
date_range 28 April 2018 5:15 AM GMTകോളനി നവീകരണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ ഭരണപക്ഷത്തിന് പരാജയം
text_fieldsbookmark_border
ഫറോക്ക്: നഗരസഭ കൗൺസിൽ യോഗ വോട്ടെടുപ്പിൽ ഫറോക്ക് നഗരസഭയിൽ ഭരണകക്ഷിയായ യു.ഡി.എഫിന് പരാജയം. 16നെതിരെ 18 അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷമായ എൽ.ഡി.എഫിെൻറ വിജയം. നഗരസഭയിലെ ചോയിഞ്ഞൊടി കോളനി നവീകരണവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയാണ് ഒടുവിൽ വോട്ടെടുപ്പിൽ കലാശിച്ചത്. 38 അംഗ നഗരസഭയിൽ എൽ.ഡി.എഫിന് പതിനെട്ടും യു.ഡി.എഫിന് പതിനേഴും അംഗങ്ങളാണുള്ളത്. കൂടാതെ രണ്ട് സ്വതന്ത്രരും ഒരു ബി.ജെ.പി അംഗവുമാണുള്ളത്. ഇതിൽ രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. നിലവിൽ 19 അംഗ പിന്തുണ ലഭിക്കേണ്ട യു.ഡി.എഫ് 16ൽ ഒതുങ്ങുകയായിരുന്നു. നഗരസഭയിലെ 16ാം ഡിവിഷൻ അംഗം കൗൺസിൽ യോഗത്തിന് എത്തിയില്ല. എന്നാൽ, വോട്ടെടുപ്പിൽ ഏക ബി.ജെ.പി അംഗം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതായി എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. എന്നാൽ, ഒരു മുന്നണിയെയും പിന്തുണക്കാതെ നിഷ്പക്ഷത പുലർത്തി വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്നതായി നഗരസഭയിലെ ഏക ബി.ജെ.പി അംഗം പി. ഷിജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story