Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള പ്രീമിയർ ലീഗ്​:...

കേരള പ്രീമിയർ ലീഗ്​: ഇമ്മാനുവൽ, ക്വാർട്​സി​െൻറ രക്ഷകൻ

text_fields
bookmark_border
ഗോകുലത്തെ തോൽപിച്ചത് 3-2ന് കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ക്വാർട്സ് എഫ്. സിയുടെ തേരോട്ടം തുടരുന്നു. കോർപറേഷൻ സ്റ്റേഡിയത്തിലെ സഹആതിഥേയരായ ഗോകുലം കേരള എഫ്.സിയെ 3-2ന് മറികടന്ന ക്വാർട്സിന് തുടർച്ചയായ മൂന്നാം ജയമാണ് കൈവന്നത്. 'മഴവിൽകിക്കി'ലൂടെ നേടിയ ഗോളടക്കം ഘാനയിൽനിന്നുള്ള കൗമാരതാരം ഇമ്മാനുവൽ െഎഡുവി​െൻറ ഹാട്രിക്കാണ് ക്വാർട്സിന് മൂന്നു പോയൻറ് സ്വന്തമാക്കാൻ തുണയായത്. 20, 51, 57 മിനിറ്റുകളിലായിരുന്നു 'കാക' എന്ന െഎഡു വലകുലുക്കിയത്. 42ാം മിനിറ്റിൽ ക്യാപ്റ്റൻ സുശാന്ത് മാത്യുവും 85ാം മിനിറ്റിൽ ലാൽറാമങ് മാവ്യയുമായിരുന്നു ഗോകുലത്തി​െൻറ സ്കോറർമാർ. മുൻ ഇന്ത്യൻ നായകൻ കാൾട്ടൻ ചാപ്മാൻ പരിശീലിപ്പിക്കുന്ന ക്വാർട്സിനെതിരെ ഗോകുലം ആദ്യപകുതിയുെട തുടക്കത്തിൽ തുടർച്ചയായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഗോളടിവീരൻ ഹ​െൻറി കിസെകെക്ക് പകരമെത്തിയ മലയാളിതാരം ഉസ്മാൻ ആഷിഖും കൂട്ടുകാരൻ വി.പി. സുഹൈറും ക്വാർട്സ് ഗോളി സഞ്ജയ് ബാസ്കിക്ക് ഭീഷണിയായി. മുഹമ്മദ് ഷിബിലി​െൻറ ഹെഡർ ക്വാർട്സ് ഗോളിയെയും മറികടന്നെങ്കിലും ബാറിൽ തട്ടി മടങ്ങി. 20ാം മിനിറ്റിൽ ഒറ്റക്ക് മുന്നേറിയായിരുന്നു െഎഡുവി​െൻറ ഗോൾ. ഫ്രീകിക്കിലൂടെ തകർപ്പൻ ലോങ് റേഞ്ച് വലയിലാക്കിയാണ് ഗോകുലം ക്യാപ്റ്റൻ സുശാന്ത് മാത്യു തിരിച്ചടിച്ചത്. രണ്ടാം പകുതിയിൽ ക്രിസ്ത്യൻ ഡെേങ്കാവ്സ്കി പുറത്തിരുന്നതോെട ഗോകുലത്തി​െൻറ നീക്കങ്ങൾക്ക് വേഗം കുറഞ്ഞു. 51ാം മിനിറ്റിൽ ബോക്സിന് തൊട്ടുമുന്നിൽനിന്ന് ഫ്രീകിക്കെടുത്ത െഎഡു തൊടുത്തുവിട്ട 'മഴവിൽകിക്ക്' വലയിലേക്ക് താഴ്ന്നിറങ്ങിയതോടെ ക്വാർട്സിന് വീണ്ടും ലീഡായി (2-1). ആറു മിനിറ്റിനുേശഷം െഎഡു ഹാട്രിക് പൂർത്തിയാക്കി. പിന്നീട് ഗോകുലം ഉണർന്നുകളിച്ചെങ്കിലും ഒരു ഗോൾകൂടിയേ നേടാനായുള്ളൂ. വെള്ളിയാഴ്ച ക്വാർട്സ് എഫ്.സിയും സെൻട്രൽ എക്സൈസും ഏറ്റുമുട്ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story