Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലയൺസ്​ പാർക്കി​െൻറ...

ലയൺസ്​ പാർക്കി​െൻറ ശോച്യാവസ്ഥ: പ്രതിഷേധ സംഗമം

text_fields
bookmark_border
കോഴിക്കോട്: ലയൺസ് പാർക്കി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സാഹിത്യകാരൻ പി.ആർ. നാഥൻ ഉദ്ഘാടനം ചെയ്തു. മലബാറിലെ വിവിധ ഭാഗങ്ങളിൽനിന്ന് കോഴിക്കോെട്ടത്തുന്നവരുടെ വിനോദകേന്ദ്രമായ പാർക്കിനെ അധികൃതർ അവഗണിക്കുകയാണെന്നും കുട്ടികളെ നിരാശയിലാക്കുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു നഗരങ്ങളിലെ ഇത്തരം പാർക്കുകൾ വളെര ഭംഗിയായാണ് നടത്തുന്നത്. കേരളത്തിലെ അറിയപ്പെട്ട ലയൺസ് പാർക്കി​െൻറ നവീകരണ പ്രവൃത്തികൾ ഉടനെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ. എം. ജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. കെ. മൊയ്തു, യൂനുസ് പരപ്പിൽ, എം.എ. സത്താർ, മുരളി എന്നിവർ സംസാരിച്ചു. പാർക്കിനു സമീപം ജനകീയ ഒപ്പുശേഖരണവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story