Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:15 AM GMT Updated On
date_range 26 April 2018 5:15 AM GMTശാപമോക്ഷമാകാതെ പുളിേയാളികാവ്^ശ്രീനാരായണമന്ദിരം റോഡ്
text_fieldsbookmark_border
ശാപമോക്ഷമാകാതെ പുളിേയാളികാവ്-ശ്രീനാരായണമന്ദിരം റോഡ് ചേളന്നൂർ: ചേളന്നൂരിെൻറ ഹൃദയഭാഗെത്ത ഏറ്റവും പഴക്കമേറിയ റോഡിന് അരനൂറ്റാണ്ട് ആകാറായിട്ടും ശാപമോക്ഷമില്ല. 17ാം വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡാണ് ദുർഗതി വിെട്ടാഴിയാതെ നിൽക്കുന്നത്. ഒളോപ്പാറ കല്ലുംപുറത്ത് ഭാഗത്തുനിന്ന് പഞ്ചായത്ത് ഒാഫിസിലേക്കുള്ള എളുപ്പവഴിയും കൂടാതെ 100ലധികം വീട്ടുകാർ ആശ്രയിക്കുന്ന അംഗൻവാടിയും രണ്ട് ക്ഷേത്രത്തിലേക്കുമുള്ള റോഡുമാണ് പണി തീരാതെ കിടക്കുന്നത്. എം.പിയും എം.എൽ.എയും പലതവണ വാഗ്ദാനങ്ങൾ നൽകിയിട്ടും ഫണ്ട് അവസാനം വഴിമാറി പോവുകയാണെന്നാണ് പരാതി. വാർഡ് മെംബറുടെ ഇൗ വർഷത്തെ മുഴുവൻ ഫണ്ടും കഴിഞ്ഞവർഷത്തെ മൂന്നുലക്ഷവും ഉപയോഗിച്ചിട്ടും ഇനിയും 400 മീറ്റർ ടാർ ചെയ്യാനും 50 മീറ്റർ സോളിങ് ചെയ്യാനും ബാക്കിയുണ്ട്. ആറു മീറ്റർ വീതിയില്ലാത്തതിനാൽ ബ്ലോക്ക്-ജില്ല പഞ്ചായത്ത് ഫണ്ടുകൾ കിട്ടുകയുമില്ല. ഇൗ റോഡിെൻറ ദുരവസ്ഥ മാറാൻ എം.പിക്കും എം.എൽ.എക്കും നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story