Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.ആർ. പ്രസന്ന​െൻറ...

പി.ആർ. പ്രസന്ന​െൻറ മരണത്തിൽ ഞെട്ടിത്തരിച്ച് ചക്കിട്ടപാറ കോൺഗ്രസ്

text_fields
bookmark_border
പേരാമ്പ്ര: പി.ആർ. പ്രസന്നൻ എന്ന ജനകീയ കോൺഗ്രസ് നേതാവി​െൻറ മരണവാർത്ത ഞെട്ടലോടെയാണ് ചക്കിട്ടപാറ ഗ്രാമം ശ്രവിച്ചത്. വിനോദയാത്രക്കിടെ ഷിംലയിൽ ഹൃദയാഘാതത്തെ തുടർന്നാണ് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറികൂടിയായ പ്രസന്നൻ വിടപറയുന്നത്. തൊട്ടുമുമ്പത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫി​െൻറ പ്രസിഡൻറ് സ്ഥാനാർഥിയും നിലവിലെ സി.പി.എം പേരാമ്പ്ര ഏരിയ സെക്രട്ടറിയുമായ എൻ.വി. ബാബുവിനെതിരെ പ്രസന്നൻ നേടിയ അട്ടിമറി വിജയം ഏറെ ചർച്ചയായിരുന്നു. സി.പി.എമ്മിന് വലിയ വിജയസാധ്യതയുള്ള വാർഡിൽ പ്രസന്നൻ വിജയക്കൊടി പാറിക്കുകയായിരുന്നു. പാർട്ടിയുടെ ഗ്രൂപ് വഴക്കിനിടയിൽ വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയ നേതാവുകൂടിയാണ് ഇദ്ദേഹം. പ്രസന്ന​െൻറ നിര്യാണത്തെ തുടർന്ന് പാർട്ടി മണ്ഡലം സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി ബുധനാഴ്ച നടത്താനിരുന്ന കൊടിമരം, പതാക, ഛായാപട ജാഥകൾ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story