Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:11 AM GMT Updated On
date_range 25 April 2018 5:11 AM GMTബീച്ച് റോഡിലെ അനധികൃത ലോറി പാർക്കിങ് നിർത്തിയതിന് പിന്തുണ
text_fieldsbookmark_border
കുറ്റിച്ചിറ: സൗത്ത് ബീച്ചില്‍ തുറമുഖ വകുപ്പിെൻറ അധീനതയിലുള്ള സ്ഥലത്തെ ലോറി സ്റ്റാന്‍ഡും ബീച്ച് റോഡിലെ അനധികൃത ലോറി പാര്‍ക്കിങ്ങും ഒഴിവാക്കാനുള്ള മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായ ട്രാഫിക് ഉപദേശക സമിതി യോഗ തീരുമാനം പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന, െറസിഡൻറ്സ് അസോസിയേഷൻ എന്നിവയുടെ കൂട്ടായ്മ 'തെക്കേപ്പുറം ശബ്ദം' സ്വാഗതം ചെയ്തു. ബീച്ചിെൻറ പ്രധാന ഭാഗത്തുള്ള ലോറി സ്റ്റാന്‍ഡും ഇവിടെയുള്ള അനധികൃത കെട്ടിടങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിച്ചെടുത്ത് നവീകരിച്ചാല്‍ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങൾ തടയാനാകുമെന്നും യോഗം അഭിപ്രായെപ്പട്ടു. ഐ.പി. ഉസ്മാന് കോയ, കെ.എം. നിസാര്‍, എസ്.എം. സാലിഹ്, വി. മുഹമ്മദലി, എ.വി. സക്കീര്‍ ഹുസൈന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story