Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:11 AM GMT Updated On
date_range 25 April 2018 5:11 AM GMTജില്ല പഞ്ചായത്തിന് സ്കൂൾ സ്ഥലം വിട്ടുനൽകുന്നതിനെതിരെ വിദ്യാലയ സംരക്ഷണ സമിതി
text_fieldsbookmark_border
കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ഗവ. യു.പി സ്കൂളിെൻറ സ്ഥലം ജില്ല പഞ്ചായത്തിെൻറ സ്കിൽ ഡെവലപ്മെൻറ് സെൻററിന് പാട്ടത്തിന് നൽകുന്നതിനെതിരെ വിദ്യാലയ സംരക്ഷണ സമിതി രംഗത്ത്. നിലവിൽ ഒരു യു.പി സ്കൂളിന് ആവശ്യമായ സ്ഥലം പോലുമില്ലാത്ത സ്കൂളിെൻറ ഭൂമി വിട്ടു നൽകുന്നതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംരക്ഷണ സമിതി ചെയർമാൻ കെ.സി. ശോഭിത വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് അധികൃതരുടെ നീക്കം. ഇതിനുള്ള പ്രവർത്തനങ്ങൾക്കായി കലക്ടർ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഇതിനെതിരെ സ്കൂൾ സംരക്ഷണസമിതി ബുധനാഴ്ച രാവിലെ 10ന് പ്രക്ഷോഭം സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ കൺവീനർ എൻ.വി. ശശീന്ദ്രൻ, വൈസ് ചെയർമാൻ പി.പി. ഉമ്മർ, രാജൻ കാനങ്ങോട്ട്, പി.ടി.എ പ്രസിഡൻറ് അസ്ലം ഉമ്മാട്ട്, എൻ. ബാലൻ, ഇ. ബേബി വാസൻ, എ.വി. സന്തോഷ്, സി. മോഹൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story