Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുട്ടുങ്ങൽ^നാദാപുരം...

മുട്ടുങ്ങൽ^നാദാപുരം റോഡ് വികസനയോഗം

text_fields
bookmark_border
മുട്ടുങ്ങൽ-നാദാപുരം റോഡ് വികസനയോഗം നാദാപുരം: മുട്ടുങ്ങൽ-നാദാപുരം റോഡ് സംസ്ഥാന പാതയാക്കി ഉയർത്തുന്നതി​െൻറ ഭാഗമായി വികസന യോഗം ചേർന്നു. രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, കെട്ടിട ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നാദാപുരം എം.എൽ.എ ഇ.കെ. വിജയ​െൻറ അധ്യക്ഷതയിൽ എടച്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം റോഡ് പരിഷ്കരണം ആരംഭിക്കാനും വീതി 15 മീറ്റർ ആക്കുന്നതിനും ധാരണയായി. യോഗത്തിൽ റോഡ് കമ്മിറ്റി കൺവീനർ ആയ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ടി.കെ. രാജൻ, പി.കെ. ബാലൻ, എം.കെ. പ്രേമദാസ്, യു.പി. മൂസ, വള്ളിൽ രാജീവൻ, സി. സുരേന്ദ്രൻ, കളത്തിൽ ഇബ്രാഹിം, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കുന്നുമ്മൽ ബാബു, മോട്ടി (ബാബു), ഷൈനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story