Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:32 AM GMT Updated On
date_range 24 April 2018 5:32 AM GMTദേശീയ റോഡ് സുരക്ഷ വാരാചരണം തുടങ്ങി
text_fieldsbookmark_border
ചേവായൂർ: 29ാമത് ദേശീയ റോഡ് സുരക്ഷ വാരാചരണം ജില്ലയിൽ തുടങ്ങി. ജില്ല മോേട്ടാർ വാഹന വകുപ്പിെൻറ ആഭിമുഖ്യത്തിൽ നടന്ന തു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആർ.ടി.ഒ സി.ജെ. പോൾസൺ, ട്രാഫിക് എ.സി.പി പി.കെ. രാജു, വിദ്യാബാലൻ, വാർഡ് കൗൺസിലർ ഡോ. വേണുഗോപാൽ, ജയന്തകുമാർ, വെങ്കിടാചലം, എസ്. മനോജ്, വിനയരാജ് എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ ജീവൻ രക്ഷ' എന്ന പേരിൽ ഏപ്രിൽ 30 വരെയാണ് റോഡ് സുരക്ഷാ വാരാചരണം. റോഡ് സുരക്ഷ ബോധവത്കരണ റാലി, റോഡ് സുരക്ഷാ ക്ലാസുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ക്വിസ് മത്സരങ്ങൾ, റോഡ് സുരക്ഷ ബോധവത്കരണ വാഹന പരിശോധന, ലഘുലേഖ-പോസ്റ്റർ-ബാനർ പ്രചാരണ പരിപാടികൾ, റോഡ് സുരക്ഷാ ബോധവത്കരണ കലാപരിപാടികൾ, ബേസിക് ലൈഫ് സപ്പോർട്ട്-ഫസ്റ്റ് എയ്ഡ് പരിശീലനങ്ങൾ, ഏപ്രിൽ 26ന് 'നോ ഹോങ്കിങ്' ദിനാചരണം എന്നിവ വാരാചരണത്തോടനുബന്ധിച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story