Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:29 AM GMT Updated On
date_range 24 April 2018 5:29 AM GMTമർകസുദ്ദഅ്വ ഉദ്ഘാടനം
text_fieldsbookmark_border
നടുവണ്ണൂർ: കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിൽ നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിർമാണം പൂർത്തിയായ മർകസുദ്ദഅ്വയുടെ ഉദ്ഘാടനം ഏപ്രിൽ 26ന് വൈകീട്ട് ആറിന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹുമുഖ വൈജ്ഞാനിക മുന്നേറ്റങ്ങളും ജീവകാരുണ്യ-സാന്ത്വന പ്രവർത്തനങ്ങളുമാണ് മർകസുദ്ദഅ്വ കേന്ദ്രീകരിച്ച് നടപ്പിലാക്കുക. വൈകീട്ട് നാലിന് നടക്കുന്ന സൗഹൃദ സമ്മേളനം കേരള തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അബ്ദുൽമജീദ് സഖാഫി കോട്ടൂർ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും. മർകസുദ്ദഅ്വ ജി.സി.സി കമ്മിറ്റി പുറത്തിറക്കുന്ന സപ്ലിമെൻറ് പുരുഷൻ കടലുണ്ടി എം.എൽ.എ പ്രകാശനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ എൻ.കെ. അബ്ദുറഹ്മാൻ ദാരിമി, അബ്ദുൽമജീദ് സഖാഫി, ഡോ. മുഹമ്മദലി മാടായി, അസീസ് സഖാഫി എലങ്കമൽ, യൂസുഫ് ലത്വീഫി കുന്നരംവെള്ളി, റഷീദ് സഖാഫി, ബഷീർ മാക്കാരി, പി.കെ. അമ്മത് നടുവണ്ണൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story