Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:24 AM GMT Updated On
date_range 24 April 2018 5:24 AM GMTവാർഷികം ആഘോഷിച്ചു
text_fieldsbookmark_border
മുക്കം: മണാശ്ശേരി ചില്ല െറസിഡൻറ്സ് അസോസിയേഷൻ വാർഷിക ആഘോഷം മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജ്യോതികുമാർ വാഴക്കുഴിയിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീദേവി ഇരട്ടങ്ങൽ മുതിർന്ന അംഗങ്ങളെ പൊന്നാടയണിയിച്ചു. എ.വി. മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ കൊടിയത്തൂർ: പന്നിക്കോട് ഹീറോസ് കലാകായിക വേദിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. ടി.പി. അബ്ദുൽ അസീസ് വിഷയാവതരണം നടത്തി. പ്രസ്ഫോറം സെക്രട്ടറി സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. ജോണി എടശ്ശേരി, മജീദ് പുതുക്കുടി, ബാബു പൊലുകുന്ന്, ഗോപാലൻ കവിലട, മനു സുന്ദർ, മജീദ് കുവ്വപ്പാറ, അജ്മൽ പരപ്പിൽ, സിപി. വിഷ്ണു, രഹ്മത്ത് പരവരി, നിസാർ ഉച്ചക്കാവിൽ എന്നിവർ സംസാരിച്ചു. പരിപാടിക്ക് ജിഷാദ് പരപ്പിൽ, ഇജാസ് പൊലുകുന്നത്ത്, ഷൈജു പൊലുകുന്നത്ത്, സബീൽ മോൻ, പ്രണവ് ഉച്ചക്കാവിൽ, ഷാഫിഖ് പരവരിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story