Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെങ്ങോടുമല ഖനനവിരുദ്ധ...

ചെങ്ങോടുമല ഖനനവിരുദ്ധ സമരം: ജാമ്യം ലഭിച്ചവർക്ക് സ്വീകരണം നൽകി

text_fields
bookmark_border
പേരാമ്പ്ര: ക്വാറി മാഫിയ നൽകിയ കള്ളക്കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷൻ കമ്മിറ്റി പ്രവർത്തകർക്ക് നരയംകുളത്ത് സ്വീകരണം നൽകി. വാർഡ് മെംബർ ടി.കെ. രഗിൻലാൽ ഉദ്ഘാടനം ചെയ്തു. കള്ളക്കേസുകൾകൊണ്ട് ക്വാറിവിരുദ്ധ സമരത്തെ തകർക്കാൻ കഴിയില്ലെന്നും വരുംദിവസങ്ങളിൽ പ്രദേശത്തെ മുഴുവൻ ആളുകളെയും സമരത്തിൽ അണിനിരത്തുമെന്നും വാർഡ് മെംബർ പറഞ്ഞു. വി.വി. ജിനീഷ് അധ്യക്ഷത വഹിച്ചു. കൊളക്കണ്ടി ബിജു, പ്രശാന്ത് നരയംകുളം, എം.കെ. സതീഷ്, ടി.പി. ചന്ദ്രിക, എ.കെ. കണാരൻ, ദിലീഷ് കൂട്ടാലിട, പി.കെ. ശശിധരൻ, എ.പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കേസിലുൾപ്പെട്ട 11 പേർക്കാണ് സ്വീകരണം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story