Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട്​ ഭീമൻ...

കോഴിക്കോട്ട്​ ഭീമൻ ചപ്പാത്തി ഒരുങ്ങുന്നു

text_fields
bookmark_border
കോഴിക്കോട്: കേരളത്തിൽ നിലനിന്നിരുന്ന ജാതീയ വേർതിരിവുകൾക്കെതിരെ ഒരു നൂറ്റാണ്ട് മുമ്പ് സഹേദരൻ അയ്യപ്പൻ നടത്തിയ പന്തിഭോജനം എന്ന പ്രതിഷേധ പ്രവൃത്തിയെ കോഴിക്കോട് പുനരാവിഷ്കരിക്കുന്നു. ആറ് മീറ്റർ വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി ചുട്ട് സൗഹൃദ ഉൗട്ട് നടത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗിന്നസ് റെക്കോർഡ് കൂടിയാവും ഈ പ്രതിഷേധ കൂട്ടായ്മയെന്ന് പരിപാടിയുെട ആസൂത്രകൻ കുറേറ്ററും കാർട്ടൂണിസ്റ്റുമായ എം. ദിലീഫ് പറഞ്ഞു. ഇതോടനുബന്ധിച്ചുള്ള ചപ്പാത്തി ചട്ടി പ്രകാശനം ചൊവ്വാഴ്ച വൈകീട്ട് ഏഴിന് അഡ്രസ് മാളിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. 175 കിലോ തൂക്കവും ആറു മീറ്റർ വ്യാസവുമുള്ള ചപ്പാത്തി ചുടലും സൗഹൃദ ഉൗട്ടും േമയ് 10ന് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story