Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെക്കേപ്പാടത്ത്...

തെക്കേപ്പാടത്ത് പുഞ്ചകൊയ്​ത്തുത്സവം

text_fields
bookmark_border
പന്തീരാങ്കാവ്: പെരുമണ്ണ തെക്കേപ്പാടത്ത് പുഞ്ച കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത ഉദ്ഘാടനം ചെയ്തു. തെക്കേപ്പാടം പണ്ടാരച്ചാലിയിൽ മൂന്നര ഏക്കറിലാണ് പെരുമണ്ണ കൃഷിഭവ​െൻറയും ഗ്രാമ പഞ്ചായത്തി​െൻറയും സഹകരണങ്ങളോടെ നെല്ലിയോട്ട് കണ്ടനും മോട്ടമ്മൽ സാമിയും ചേർന്ന് കൃഷിയിറക്കിയത്. നെല്ല്, വാഴ, വിവിധ ഇനം പച്ചക്കറികൾ എന്നിവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. രണ്ട് ഏക്കറിൽ നടത്തിയ കൃഷിയിൽ ത്രിവേണി ഇനം നെല്ലാണ് കൊയ്തത്. കൊയ്ത്തുത്സവത്തിൽ പെരുമണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിസൻറ് എൻ.വി. ബാലൻ നായർ, മെംബർമാരായ എം.എ. പ്രതീഷ്, ശോഭനകുമാരി, ടി. നിസാർ, അജിതകുമാരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story